പ്രതീക്ഷിച്ചതുപോലെ ഇടത്തരം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ‘മിഡിൽ-ക്ലാസ്’ കുടുംബങ്ങൾക്കാണ് ഇക്കുറി ഊന്നലെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണം തുടങ്ങിയതു തന്നെ. ബജറ്റിന്റെ തലേന്ന് മാധ്യമങ്ങളോടായി സംസാരിച്ച മോദിയും പറഞ്ഞു– ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്മീ ദേവി കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന്. അതുതന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ‘കൂടുതലായിത്തന്നെ’ കേന്ദ്രം അനുഗ്രഹിച്ചു. ബജറ്റിന്റെ പാർട്ട്-ബിയിൽ നിർമല കാത്തുവച്ചതാകട്ടെ ‘മധുരിക്കുന്ന പ്രഖ്യാപനവും’. പുതിയ ആദായ നികുതി സ്കീം അപ്പാടെ പൊളിച്ചെഴുതിയ നിർമല സീതാരാമൻ, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനക്കാരെ റിബേറ്റുവഴി ആദായനികുതി ബാധ്യതയിൽ നിന്നൊഴിവാക്കി. അതായത്, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് ഇനി നികുതി അടയ്ക്കേണ്ട. പുറമേ 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ആനുകൂല്യവും ചേരുമ്പോൾ നികുതി ബാധ്യതയിൽ നിന്നൊഴിവാകുന്നത് പ്രതിവർഷം 12.75 ലക്ഷം രൂപവരെ വരുമാനമുള്ളവർ.

loading
English Summary:

Union Budget 2025 Updates: Massive Income Tax Relief for Middle Class: Explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com