‘150 കോടിയോളം ജനം, ഇടത്തരക്കാരിലെ ഒരു കോടി പേർക്ക് മതിയോ ഗുണം! ഇൻഷുറൻസ് പ്രീമിയവും കുറയുമോ? കേരളത്തിനെ എങ്ങനെ തുണയ്ക്കും ബജറ്റ്?’

Mail This Article
2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി അവതരിപ്പിച്ചെങ്കിലും ഓഹരി വിപണിയിൽ അത് വലിയ ചലനമുണ്ടാക്കിയില്ല. മൂന്നാം മോദി സർക്കാരിനെ എക്കാലത്തും അലട്ടിയിരുന്ന ഒരു കാര്യം ഒന്നാം മോദി സർക്കാരിന്റെ കാലത്തും രണ്ടാം മോദി സർക്കാരിന്റെ കാലത്തും ഉദ്ദേശിച്ച സാമ്പത്തിക വളർച്ച നേടാനായില്ല എന്നതുതന്നെയാണ്. അതോടൊപ്പം തന്നെ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ എന്ന വലിയ പ്രശ്‌നത്തെ കാര്യമായ രീതിയിൽ പരിഹരിക്കാനും സാധിച്ചില്ല. പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച ഉണ്ടാകാത്തതിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് പ്രൈവറ്റ്, കോർപറേറ്റ് രംഗത്തെ സംരംഭകർ വ്യാവസായിക മേഖലയിൽ കാര്യമായി നിക്ഷേപിക്കാതെ പണം ഓഹരിവിപണിയിൽ നിക്ഷേപിച്ചു എന്നതാണ്. അതായത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകത്തക്ക വിധത്തിൽ വ്യാവസായിക നിക്ഷേപം ഉണ്ടായില്ല. അടിസ്ഥാന സൗകര്യവികസന മേഖല, റെയിൽവേ, പ്രതിരോധം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകി ആ മേഖലകളിൽ സർക്കാർ തന്നെ നേരിട്ട് നിക്ഷേപം നടത്തി സാമ്പത്തിക വളർച്ച നല്ല നിലയിൽ ആക്കാം എന്ന ധാരണ സർക്കാരിനുണ്ടായിരുന്നു. എന്നാൽ