12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് പുതിയ ടാക്സ് രീതിയിൽ ഇൻകം ടാക്സ് അടയ്ക്കേണ്ടതില്ലെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം നികുതിദായകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ഇതുമാത്രമാണോ കേന്ദ്ര ബജറ്റിലുള്ളത്? മുതിര്‍ന്ന പൗരന്മാരും വായ്പകൾ തേടുന്നവരും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും സ്വന്തം സ്ഥലം കൈവശമുള്ളവരുമെല്ലാംത്തന്നെ അറിയേണ്ട ചില കാര്യങ്ങളുമുണ്ട് ബജറ്റിൽ.
സമ്പദ്വ്യവസ്ഥയ്ക്ക് ചലനമേകാൻ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച നികുതി പരിഷ്കരണത്തെ കുറിച്ചും ബാങ്കിങ് മേഖലയിലും നിക്ഷേപരംഗത്തും ഉണ്ടാവാൻ ഇടയുള്ള മാറ്റങ്ങളെ കുറിച്ചും വർമ ആൻഡ് വർമ ചാർട്ടേർഡ് ആക്കൗണ്ടന്റ്‌സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫും വിലയിരുത്തുകയാണിവിടെ.
(Representative image by Deepak Sethi/istockphoto)
Mail This Article
×
കേന്ദ്ര ബജറ്റിൽ പതിവുവിട്ടു മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സാധ്യത പ്രവചിച്ചവരെപോലും ഞെട്ടിച്ച തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനം ആദായ നികുതിയിലെ അടിമുടി പൊളിച്ചെഴുത്താണ്. നികുതിഘടനയിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്തെ ശമ്പളം പറ്റുന്ന കോടിക്കണക്കിന് ഇടത്തരക്കാർക്ക് ഉൾപ്പെടെയാണ് നേട്ടമായത്. ഇടത്തരം വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സന്തോഷത്തിന്റെ അതിമധുരമാണ് ബജറ്റിലൂടെ ധനമന്ത്രി വിളമ്പിയതെന്നു ചുരുക്കം.
എന്നാൽ ആദായനികുതിയിൽ ഇത്രയും വലിയ ആനുകൂല്യം നൽകുന്നത് സർക്കാരിന്റെ കീശ ചോർത്തില്ലേ? വരുമാനം കുറയ്ക്കില്ലേ? ഇതാവും കൂടുതൽ പേരും ചിന്തിക്കുന്നത്. അതേസമയം സ്‌ലാബ് പരിഷ്കരിച്ചതും റിബേറ്റ് പരിധി കൂട്ടിയതും അടക്കം ബജറ്റിലെ പ്രഖ്യാപനങ്ങൾ എങ്ങനെ നേട്ടമാക്കാം എന്നാണ് ആദായനികുതി അടയ്ക്കുന്നവർ കണക്കുകൂട്ടുന്നത്. രാജ്യത്തെ വിവിധ നികുതി ഇനങ്ങളിൽ കേന്ദ്ര ബജറ്റ് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നും അതു ജനങ്ങൾക്കുണ്ടാക്കുന്ന നേട്ടങ്ങളും വർമ ആന്റ് വർമ ചാർട്ടേർഡ് ആക്കൗണ്ടന്റ്‌സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫും അവലോകനം ചെയ്യുകയാണിവിടെ. ആദ്യം വിവേക് കൃഷ്ണ ഗോവിന്ദിന്റെ വിലയിരുത്തലിലേക്ക്...
English Summary:
Union Budget 2025 Updates: Good News for Taxpayers Startups, Homestays, and the Banking Sector
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.