കാനഡ, മെക്സിക്കോ, ഇനി ഇന്ത്യ..? ട്രംപിനെ വിശ്വസിക്കാമോ? ഇടിഞ്ഞ് ഓഹരി വിപണി; യുഎസ് സന്ദര്‍ശിക്കാൻ മോദി

Mail This Article
കെട്ടിപ്പൊക്കിയ മനക്കോട്ടകളൊക്കെ തകർന്നപ്പോൾ നിക്ഷേപകർക്കു നിരാശ. മൂലധന നേട്ട നികുതി യുക്തിസഹമാക്കാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായില്ല. ഇടപാടു നികുതിയുടെ കാര്യത്തിലും അവർ ഇടപെട്ടില്ല. വിപണിയിലേക്കു വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള വക കേന്ദ്ര ബജറ്റിൽ കരുതിയതുമില്ല. ആഹ്ലാദിക്കാൻ പോയിട്ട് ആശ്വസിക്കാൻ പോലും വക നൽകാത്ത ബജറ്റ് നിക്ഷേപകരെ നിരാശയിലാഴ്ത്തിയതു സ്വാഭാവികം. ആദായ നികുതിയിൽ വരുത്തിയ ഇളവിന്റെ പരോക്ഷമായ പ്രയോജനം മാത്രമാണു വിപണിക്കു പ്രതീക്ഷ നൽകുന്നത്. വിപണിയുടെ ബജറ്റ് ദിനത്തിലെ പ്രതികരണം വരുംദിനങ്ങളിലെ പ്രവണതയുടെ സൂചനയാകുമോ എന്നാണ് അറിയേണ്ടത്. ബജറ്റ് പ്രസംഗത്തോടുള്ള തത്സമയ പ്രതികരണത്തെ വൈകാരികമെന്ന നിലയിൽ മാത്രമേ വിലയിരുത്താനാകൂ. ബജറ്റ് നിർദേശങ്ങൾ വിവിധ വ്യവസായ മേഖലകളെ ഏതൊക്കെ തരത്തിലാകും സ്വാധീനിക്കുക എന്നു വ്യക്‌തമാകുന്നതിനെ ആശ്രയിച്ചിരിക്കും വിപണിയിലെ ഭാവി ചലനങ്ങൾ. അതിനാകട്ടെ ഏതാനും ദിവസങ്ങളെടുത്തേക്കാം. ബജറ്റ് അവതരണ ദിനത്തിൽ തുടക്കത്തിൽ കുതിച്ചുയർന്ന ഓഹരിവിപണി അവതരണം ഒരു മണിക്കൂറോളം പിന്നിട്ടപ്പോഴാണ് കൂപ്പുകുത്തിയത്. ബജറ്റിനു പിന്നാലെയുള്ള വ്യാപാരദിനമായ ഫെബ്രുവരി 3ന്