കരയിൽ ‘നിധി’, മഞ്ഞുരുകുന്ന കടലിലും ട്രംപിന്റെ കണ്ണ്; ഗ്രീന്‍ലാൻഡിൽ യുഎസ് പട്ടാളമിറങ്ങിയാൽ ചൈനയുടെ നിർണായക നീക്കം

Mail This Article
സാധാരണയായി വാര്‍ത്തകളിൽ ഇടം പിടിക്കാത്ത ഒരു പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ആര്‍ട്ടിക് മഹാസമുദ്രത്തിനും അറ്റ്ലാന്റിക് മഹാസമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്. എന്നാല്‍ ആര്‍ട്ടിക് മുനമ്പിനോട് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ തീക്ഷ്ണമായ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ ജനസാന്ദ്രത തീരെ കുറവാണ്. ആയിരം ചതുശ്ര കിലോമീറ്ററില്‍ ശരാശരി 28 ആളുകൾ മാത്രം! 1814 മുതല്‍ ഈ പ്രദേശം ഡെന്‍മാര്‍ക്കിന്റെ കീഴിലായിരുന്നു. 1950കള്‍ വരെ ഒരു അധീശ പ്രദേശമായും അതിനുശേഷം ഡെന്മാർക്കിന്റെ ഭാഗമായും. 1979ലും 2009ലും നടത്തിയ ഹിതപരിശോധനകളുടെ ഫലമായി വിദേശ നയം, ദേശീയ സുരക്ഷ, സുപ്രീം കോടതി, കറന്‍സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയൊഴിച്ചുള്ള മിക്കവാറും എല്ലാ മേഖലകളിലും ഗ്രീന്‍ലാന്‍ഡിന് സ്വയംഭരണാവകാശമുണ്ട്. ഔദ്യോഗികമായി ഡെന്‍മാര്‍ക്കിന്റെ ഭാഗമായതിനാല്‍ ഈ പ്രദേശം നാറ്റോ (NATO) സഖ്യത്തിന്റെ ഭാഗമാണ്; എന്നാല്‍ സ്വയംഭരണാവകാശം ഉപയോഗിച്ച് ഇവര്‍ യൂറോപ്പിയൻ ഇക്കണോമിക് യൂണിയനില്‍ നിന്ന് പുറത്തു വരാനും മടി കാണിച്ചില്ല. ഇവരും കാനഡയും തമ്മില്‍ ഹാന്‍സ് എന്ന ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം ഒരു തരത്തിലുള്ള വൈരവും വിദ്വേഷവും ജനിപ്പിക്കാതെ സമാധാനപരമായി പരിഹരിച്ചു മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃക കൂടി സൃഷ്ടിച്ച ചരിത്രവുമുണ്ട്. അങ്ങനെ മറ്റു രാജ്യങ്ങളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തി ജീവിക്കുന്ന സമാധാനകാംക്ഷികളുടെ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ് എന്ന കാര്യത്തില്‍ എതിരഭിപ്രായത്തിന് സാധ്യതയില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഗ്രീന്‍ലാന്‍ഡ് പൊടുന്നനെ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി. തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് യുഎസിന്റെ