ട്രംപിന്റെ ‘മഹായുദ്ധ’ത്തിന് പതിന്മടങ്ങ് പ്രഹരശേഷി, ഒരുങ്ങി ചൈനയും; ഇന്ത്യൻ വിപണിക്ക് നഷ്ടം 5 ലക്ഷം കോടി രൂപ!

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കണ്ണുരുട്ടിയതു ചൈനയ്ക്കും കാനഡയ്ക്കും മെക്സിക്കോയ്ക്കും നേർക്കായിരുന്നു. പക്ഷേ അവരേക്കാൾ മുൻപേ ‘പേടിച്ചുപോയത്’ ഇന്ത്യയാണ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്കു ശേഷമുള്ള ഓഹരിവിപണിയുടെ അവസ്ഥ എപ്രകാരമായിരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഫെബ്രുവരി 3 കാത്തുവച്ചത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ത്യൻ ഓഹരിവിപണിക്കു കറുത്ത ദിനമായിരുന്നു. ഒറ്റദിവസത്തിൽ നഷ്ടമായത് 5 ലക്ഷം കോടിയോളം രൂപ! റിലയൻസ് ഇൻഡസ്ട്രീസ്, എൽആൻഡ് ടി ഉൾപ്പെടെ വമ്പന്മാർക്കു വരെ കാലിടറി. സെൻസെക്സ് 319.22 പോയിന്റ് (0.41%) ഇടിഞ്ഞ് 77,186.74ലും, നിഫ്റ്റി 121.10 പോയിന്റ് താഴ്ന്ന് 23,361.05ലും എത്തി. ഇത്രയും വലിയ ഇടിവിന് എന്തായിരിക്കും കാരണം? പ്രത്യേകിച്ച് മധ്യവർഗത്തിന് ഏറെ അനുകൂലമായ പ്രഖ്യാപനം ബജറ്റിലുണ്ടായതിനു പിന്നാലെ! ബജറ്റിനേക്കാളും ട്രംപാണോ ഫെബ്രുവരി മൂന്നിന് വിപണിയെ ‘നിയന്ത്രിച്ചത്?’. ട്രംപിന്റെ നീക്കങ്ങളെ തിരിച്ചടിക്കുന്ന സമീപനമാണ് കാനഡയും ചൈനയും മെക്സിക്കോയും സ്വീകരിച്ചത്. ഇതിനിടെ രൂപയുടെ മൂല്യം ഇടിയുന്നതും മറ്റൊരു ആശങ്കയാണ്. വ്യാപാര യുദ്ധത്തിനു വഴിയൊരുക്കുകയാണോ ട്രംപ് എന്ന സംശയവും ഇതോടൊപ്പം ഉയരുന്നു. അതേസമയം ഇന്ത്യയോട് സൗഹൃദ സമീപനം സ്വീകരിക്കുമോ ട്രംപ് എന്നതാണ് മറ്റൊരു ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നത് ആശയ്ക്കും ആശ്വാസത്തിനും ഇട നൽകുന്നു. ട്രംപിന്റെ വരവോടെ വിപണിയിലുണ്ടായ മാറ്റം ലോക സാമ്പത്തിക രംഗത്ത എങ്ങനെ ബാധിക്കും? ഇന്ത്യ എത്രത്തോളം ആശങ്കപ്പെടണം?