ഇന്ദിരയെ വിശ്വസിച്ച ആ വിഭാഗങ്ങൾക്ക് പിന്നീട് എന്തു പറ്റി? രാഹുൽ പറയുന്നു: കോൺഗ്രസിൽ വേണം ആഭ്യന്തര വിപ്ലവം

Mail This Article
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടിയെക്കുറിച്ച് ഡൽഹിയിൽ നടത്തിയ സത്യപ്രസ്താവനകൾ പല കാരണങ്ങളാൽ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഏതാണ്ടിങ്ങനെയാണ്: ∙ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കു ചെയ്തുകൊടുക്കേണ്ട കാര്യങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളിൽ പാർട്ടി വീഴ്ചവരുത്തി. ∙ കോൺഗ്രസ് അങ്ങനെ ചില വിഭാഗങ്ങളെ അവഗണിക്കാതിരുന്നിരുന്നെങ്കിൽ ആർഎസ്എസ് അധികാരത്തിൽ വരില്ലായിരുന്നു. ∙ അവഗണിക്കൽ എന്നുമുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ വിഭാഗങ്ങൾ കോൺഗ്രസിനെ വിശ്വസിച്ചിരുന്നു. ഇന്ദിര തങ്ങൾക്കുവേണ്ടി മരിക്കാൻപോലും തയാറാകുമെന്ന് ഈ വിഭാഗങ്ങൾ കരുതി. ∙ 1990കൾ മുതൽ അവർക്കു കോൺഗ്രസിലുള്ള വിശ്വാസം നഷ്ടമായിത്തുടങ്ങി. കോൺഗ്രസ് യാഥാർഥ്യം അംഗീകരിക്കണം. ഇങ്ങനെ പറയുന്നത് തനിക്കു ദോഷമുണ്ടാക്കാം. അതിൽ പേടിയില്ല. ∙ ഉണ്ടായ പിഴവിനെ നേരിടണമെങ്കിൽ കോൺഗ്രസിൽ ആഭ്യന്തര വിപ്ലവമുണ്ടാവണം. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കു വേണ്ടത് വെറും പ്രാതിനിധ്യമല്ല, അധികാരത്തിലുള്ള പങ്കാണ്. സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും കോർപറേറ്റ് ലോകത്തും ജുഡീഷ്യറിയിലുമുൾപ്പെടെ ഈ പങ്കു ലഭിക്കണം. പൊതുവേ, തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രസ്താവനകൾക്കു തൽക്കാലത്തേക്കുള്ളതിൽ കവിഞ്ഞൊരു പ്രാധാന്യം അവ പറയുന്നവർപോലും നൽകാറില്ല. പക്ഷേ, രാഹുലിന്റെ കാര്യം അങ്ങനെയല്ല. പറയുന്ന കാര്യങ്ങളിൽ