ലോക്സഭയിൽ ‘തോൽപ്പിച്ച’ ആ തെറ്റു തിരുത്തിയില്ല; കിഫ്ബി ടോൾ 'ഭയന്ന്' ഒളിപ്പിച്ചതോ! 2 തിരഞ്ഞെടുപ്പിന് ഈ ബജറ്റ് മതിയോ?

Mail This Article
ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത് ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.