മോദിയുടെ ‘ഫോട്ടോ’, അമിത് ഷായുടെ ‘യമുന’; ഡൽഹി കേജ്‌രിവാളിനെ കൈവിട്ടതിനു പിന്നിൽ ഈ 5 കാരണങ്ങൾ

Mail This Article
യമുനയിൽ ഹരിയാന ‘വിഷം’ കലക്കുന്നുവെന്ന കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നാലെ അതൊന്നുകൂടി ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രി അതിഷി ഡൽഹി എഎപി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച ദിവസം. എല്ലാം കഴിഞ്ഞ് അതിഷി അതിവേഗം ഓഫിസിനു പുറത്തിറങ്ങി, സുരക്ഷാ വാഹനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും സംഘവും പാഞ്ഞും പോയി. ആ വാഹനത്തിനു പിന്നാലെ ഉയർന്ന പൊടി അടങ്ങിയപ്പോഴാണ് വഴിയോരത്ത് ഒരാളെ കണ്ടത്. മുൻ ആരോഗ്യ മന്ത്രിയും എഎപി വക്താവുമായ സൗരഭ് ഭരദ്വാജ്. ഒരാളുടെ ചുമലിൽ കയ്യിട്ട് എന്തോ സംസാരിക്കുകയാണ്. കേരളത്തിലാണെങ്കിൽ ഇത്തരമൊരു കാഴ്ച അപൂർവമാണെന്നു പറയേണ്ടി വരും. ആ ധൈര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകരിൽ ഒരാൾ സൗരഭിനെ സമീപിച്ചത്. ഒരു ചെറിയ അഭിമുഖമായിരുന്നു ലക്ഷ്യം. സൗരഭ് പതിയെ ആ മാധ്യമപ്രവർത്തകന്റെ ചുമലിൽ കയ്യിട്ടു. എന്നിട്ടു പറഞ്ഞു: ‘ഇന്റർവ്യൂ തരാൻ നിവൃത്തിയില്ല, പാർട്ടിയുടെ അനുമതിയില്ലാതെ ഒന്നും പറയരുതെന്ന് നിർദേശമുണ്ട്’. ‘രണ്ടോ മൂന്നോ ചോദ്യങ്ങളേ ഉണ്ടാവുകയുള്ളൂ’ എന്ന വാക്കുകളും സൗരഭിന്റെ മനസ്സു മാറ്റിയില്ല. പാർട്ടി പറയാതെ ഒരു പ്രതികരണത്തിനുമില്ല എന്ന മറുപടിയിൽ ഉറച്ചുതന്നെ നിന്നു അദ്ദേഹം. ആരാണ് ആ ‘പാർട്ടി’? അത് കേജ്‌രിവാളായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് തന്റെ അനുവാദമില്ലാതെ യാതൊന്നും, പ്രത്യേകിച്ച് മാധ്യമ പ്രവർത്തകരോട്, പറയരുതെന്ന കേജ്‌രിവാളിന്റെ അദൃശ്യ നിർദേശം എഎപി നേതാക്കളുടെ മേലുണ്ടായിരുന്നുവെന്നത് ഡൽഹിയിലെ പരസ്യമായ രഹസ്യമായിരുന്നു. സാധാരണക്കാരുടെ പാർട്ടിയെന്നു പേരുകേട്ട, മാധ്യമപ്രവർത്തകർക്ക് എന്തും എപ്പോഴും ചോദിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു പാർട്ടിക്ക് ഒരു ദശാബ്ദക്കാലത്തിനിടെ ഉണ്ടായ മാറ്റം സൗരഭിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തം. സാധാരണക്കാരനിൽനിന്ന് അകന്നതാണോ എഎപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്? ഭരണഘടനാ ശിൽപിയായ അംബേദ്കറിന്റെ പേരിൽ വോട്ടു തേടിയിട്ടും ദലിത് വോട്ടുകള്‍ കേജ്‌രിവാളിനെ തുണച്ചില്ലേ? എന്തെല്ലാമാണ്