സിപിഎമ്മിൽ ഇതു സമ്മേളന കാലം. ജില്ലാ സമ്മേളനങ്ങളി‍ൽ അവശേഷിക്കുന്നത് തൃശൂരിൽ മാത്രം. മാർച്ച് ആദ്യം കൊല്ലത്ത് സംസ്ഥാന സമ്മേളനം. പാർട്ടി ഇന്ന് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. എന്നാൽ ആ നിയന്ത്രണം അദ്ദേഹത്തിന് കയ്യാളാൻ കഴിഞ്ഞത് ഒരു പതിറ്റാണ്ടോളം നീണ്ട ഉൾപ്പാർട്ടി പോരാട്ടത്തിനൊടുവിലാണ്. വിഎസ്–പിണറായി ചേരിതിരിവ് സിപിഎമ്മിനെ ഉഴുതുമറിച്ച ദീർഘമായ കാലയളവുണ്ടായി. 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനമായിരുന്നു നിർണായക വഴിത്തിരിവ്. പാർട്ടി പിടിക്കാനായി ഇരുപക്ഷവും അവിടെ ഏറ്റുമുട്ടി. പിണറായി പക്ഷം അവതരിപ്പിച്ച പുതിയ സംസ്ഥാന കമ്മിറ്റി പാനലിനെതിരെ വിഎസ് പക്ഷത്തെ 12 പേർ മത്സരിച്ചു. പക്ഷേ ആ 12 പേരും തോറ്റു. വിഎസ് പിന്നീട് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയുടെ നിയന്ത്രണം അതോടെ പൂർണമായും പിണറായിലായി.

loading
English Summary:

Pirappancode Murali Exposes CPM's Dirty Secrets Through his Autobiography Ente Communist Yatrayile Porattangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com