487 അനധികൃത ഇന്ത്യക്കാരെക്കൂടി യുഎസ് തിരികെ അയയ്ക്കാനൊരുങ്ങുകയാണെന്നു പറഞ്ഞത് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ്. അതിനിടയിലാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ച കുടിയേറ്റക്കാരെ ചങ്ങലയ്ക്കിട്ട വിവാദം. ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമ്പോൾ കുടിയേറ്റ പ്രശ്നവും ചർച്ചയാകുമോ?
ഇന്ത്യയുടെ ഓഹരി വിപണിയെ പോലും ബാധിക്കുന്ന വിധത്തിലാണ് ട്രംപിന്റെ പല നയപരമായ തീരുമാനങ്ങളും. ഇന്ത്യയ്ക്കു മേൽ യുഎസിന്റെ അധിക തീരുവ വരുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ഈ ആശങ്കകൾക്കെല്ലാം കൂടിക്കാഴ്ചയിൽ പരിഹാരമുണ്ടാകുമോ? മോദി– ട്രംപ് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കാവുന്ന വിഷയങ്ങൾ എന്തെല്ലാമാണ്?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും (File Photo by Thomas SHEA / AFP)
Mail This Article
×
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നവർ, അധികാര പദവികളിൽ എത്തിയപ്പോൾ ഉറ്റ സുഹൃത്തുക്കളായവർ. ഈ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയെ രണ്ടു രാജ്യങ്ങളിലെ കോടാനുകോടി മനുഷ്യർ മാത്രമല്ല, ലോകമാകെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫെബ്രുവരി 13–14 തീയതികളിൽ വാഷിങ്ടനിലാണു കൂടിക്കാഴ്ച നടത്തുക. 12ന് വൈകിട്ടോടെ ഫ്രാൻസിൽനിന്നു യുഎസിൽ എത്തുന്ന മോദി 14 വരെ അവിടെയുണ്ടാകും. ട്രംപുമായി മാത്രമല്ല, ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ കോർപറേറ്റ് മേധാവികളുമായും മോദി സംസാരിക്കും.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാക്കളിലൊരാളാണ് മോദി. സർക്കാർ രൂപീകരിച്ച ശേഷം ട്രംപ് കാണുന്ന ആദ്യ ലോക നേതാക്കളുടെ കൂട്ടത്തിലാണു മോദിയുടെ സ്ഥാനം. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്. ഭരണത്തിലേറിയ ആദ്യ ദിവസം മുതൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളാലും തീരുവ കൂട്ടൽ ഉൾപ്പെടെയുള്ള തീരുമാനങ്ങളാലും ലോകത്തെ മുൾമുനയിലാക്കുന്ന ട്രംപ് എന്ന ‘പ്രിയ സുഹൃത്തിനോട്’ മോദി എന്തായിരിക്കും സംസാരിക്കുക? ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നേട്ടമെന്താകും?
English Summary:
Modi-Trump Meeting will strengthens India-US Relation. Discussions will center on trade, tariffs, immigration, and defense
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.