ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു രക്ഷപ്പെട്ടതിനു ശേഷം ഇരു രാജ്യങ്ങളുടെയും അതിർത്തി രക്ഷാസേനകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ച ഫെബ്രുവരി 17 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനു ശേഷം രാജ്യത്ത് ഇന്ത്യൻ വംശജർക്കു നേരെ നടന്ന അതിക്രമങ്ങളും അതിർത്തിയിൽ ബിഎസ്എഫിനു നേരെ നടക്കുന്ന ആക്രമണങ്ങളുമെല്ലാം അൻപത്തിയഞ്ചാം ഡയറക്ടർ ജനറൽ–തല ബോർഡർ കോ–ഓർഡിനേഷൻ കോണ്‍ഫറൻസിൽ ചർച്ചയാകും. 2024 ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തത്. അതിനു മുൻപ് 2024 മാർച്ചിലായിരുന്നു ബിഎസ്എഫും ബോർഡർ ഗാർഡ് ബംഗ്ലദേശും (ബിജിബി) തമ്മിലുള്ള അവസാന ചർച്ച നടന്നത്. ഹസീനയ്ക്ക് അഭയം നൽകിയതിനെത്തുടർന്ന് ഇന്ത്യ– ബംഗ്ലദേശ് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ കൂടിയാണ് യോഗം. യഥാർഥത്തിൽ ഇന്ത്യ– ബംഗ്ലദേശ് ബന്ധത്തിലെ ഉലച്ചിൽ ഒരൊറ്റ ദിവസംകൊണ്ട് സംഭവിച്ചതാണോ? അല്ലേയല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാര്യങ്ങൾ ഇതിലേക്ക് എത്തുകയായിരുന്നു എന്നുവേണം പറയാൻ. അതു പറയുമ്പോൾ നാം കുറച്ച് ആത്മവിമർശനങ്ങൾക്കും തയാറാകേണ്ടതുണ്ട്. തങ്ങളുടേതായിരുന്ന ഒരു ഭൂവിഭാഗം വെട്ടിമുറിക്കപ്പെട്ട അന്നു മുതൽ ബംഗ്ലദേശിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ നോവിക്കാൻ ആകുന്നതെല്ലാം ശ്രമിച്ചിട്ടുണ്ട്, ശ്രമിക്കുന്നുമുണ്ട്. പലപ്പോഴും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച സൈനിക വിപ്ലവങ്ങൾക്കു പിന്നാലെയാണ് പാക്കിസ്ഥാൻ ബംഗ്ലദേശിൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഒരുകാലം അവിടുത്തെ ജനങ്ങളെ നിഷ്കരുണം ദ്രോഹിച്ചവരാണെന്നതൊന്നും ആ ഭരണകൂടങ്ങൾക്കു പാക്കിസ്ഥാനുമായി ചേരുന്നതിനു തടസ്സമാകാറില്ല. പക്ഷേ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സ്വാധീനങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയംകൊണ്ട് കെട്ടടങ്ങുകയാണ് പതിവ്. കാരണം, മുൻപ് പറഞ്ഞതുപോലെ ഭൂമിയാലും നദികളാലും സംസ്കാരത്താലും ഭാഷയാലുമെല്ലാം കോർത്തു നിർത്തപ്പെട്ട ജനതയുടെ മനസ്സിൽ ഇന്ത്യയുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാംസ്കാരിക ഐക്യവും സാഹോദര്യവും പരസ്പര പൂരകമായ സാമ്പത്തിക സഹകരണവും ചെറിയ ഇടവേളകൾക്കു ശേഷം ഇരു രാജ്യങ്ങളെയും വീണ്ടും സൗഹാർ‍ദത്തിലേക്ക് എത്തിക്കുകയാണ് പതിവ്. എന്നാൽ ചൈന ലോകത്തെ രണ്ടാമത്തെ സാമ്പത്തിക സൈനിക ശക്തിയായി മാറിയതോടെ തെക്കനേഷ്യയിലെ സ്ഥിതിയിൽ ആകെ മാറ്റം വന്നിരിക്കുന്നു. ഇന്ത്യയെ വളയുക എന്ന അവരുടെ നയത്തിന്റെ ഭാഗമായുള്ള നടപടികൾ ബംഗ്ലദേശിൽ മാത്രമല്ല, ശ്രീലങ്കയിലും നേപ്പാളിലും എന്തിനേറെ മാലദ്വീപിൽ വരെ ഇന്ത്യയ്ക്ക് അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന സർക്കാരുകളുടെ വീഴ്ചയ്ക്കും എതിർക്കുന്നവർ അധികാരത്തിൽ എത്തുന്നതിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം,പ്രാധാന്യം ഒട്ടും കുറവില്ലാതെതന്നെ,ഇന്ത്യയിലെ

loading
English Summary:

India-Bangladesh Relations: A History of Cooperation and Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com