ഇംഫാൽ താഴ്‌വരയിൽനിന്നു മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിലേക്കുള്ള യാത്രയിൽ തെഗ്നോപാൽ ജില്ല മുതൽ ചുവരെഴുത്തുകൾ കാണാം: ‘സെപ്പറേഷൻ ഈസ് ദി ഒൺലി സൊലൂഷൻ’ (വിഭജനമാണ് ഏക പോംവഴി). മണിപ്പുർ കലാപത്തിന്റെ ആരംഭത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യം രാഷ്ട്രപതിഭരണത്തോടെ വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ, ഫെർസ്വാൾ, ചന്ദേൽ തുടങ്ങിയവ ഉൾപ്പെടുത്തി പ്രത്യേക ഭരണപ്രദേശം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഗോത്ര ഭൂരിപക്ഷ മേഖലകളിൽ കഴിഞ്ഞദിവസം വൻ റാലിക്കു തയാറെടുപ്പു നടന്നെങ്കിലും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി മാറ്റിവയ്പിച്ചു. രണ്ടുവർഷം മുൻപ് മേയ് മൂന്നിനു ചുരാചന്ദ്പുരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മെയ്തെയ്കൾക്കൊപ്പം നിലകൊണ്ട മുഖ്യമന്ത്രി ബിരേൻ സിങ്ങിനു രാജിവയ്ക്കേണ്ടിവന്നത് ഈ മാസം ഒൻപതിനാണ്. പകരം നേതാവിനെ കണ്ടെത്താനാകാഞ്ഞതിനാൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. രാഷ്ട്രപതിഭരണം കലാപത്തിന്റെ തുടക്കം തൊട്ടേ കുക്കികൾ ആവശ്യപ്പെടുന്നതാണ്. പ്രത്യേക ഭരണപ്രദേശം അനുവദിക്കരുതെന്നാവശ്യപ്പെട്ട് മെയ്തെയ്കളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ബിരേൻ സിങ്ങിനെ പുറത്താക്കിയതിനെതിരെയും രാഷ്ട്രപതിഭരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഇംഫാലിൽ സ്ത്രീകൾ പ്രതിഷേധവുമായെത്തി. രാഷ്ട്രീയ ആവശ്യങ്ങളുമായി ഇരുവിഭാഗങ്ങളും രംഗത്തുവന്നത് സംഘർഷസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ ആയിരക്കണക്കിനു കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അവരുടെ കാവലിലാണ് സമാധാനം താൽക്കാലികമായെങ്കിലും നിലനിൽക്കുന്നത്.

loading
English Summary:

The Human Cost of Manipur's Conflict: Displacement, Trauma, and a Mental Health Crisis. The Path to Lasting Peace Remains Uncertain Even After Presidential Rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com