സ്വതന്ത്ര കശ്മീർ വേണമെന്നു വാദിക്കുന്ന ഒരു സംഘടന ബംഗ്ലദേശിൽ കോടികളിറക്കുകയാണ്. ഷെയ്ഖ് ഹസീനയെ അട്ടിമറിക്കാൻ പ്രക്ഷോഭം നടത്തിയ വിദ്യാർഥി സംഘടന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുമ്പോൾ അവർക്കു വേണ്ടി കോടികളിറക്കിയെന്ന ആരോപണവും ഈ സംഘടന നേരിടുന്നുണ്ട്. എന്താണ് ഈ സംഘടനയ്ക്കു പിന്നിലെ ശതകോടീശ്വരന്റെ നീക്കം?
ഹസീന പുറത്തായി 6 മാസമായിട്ടും തിരഞ്ഞെടുപ്പു നടക്കാത്ത ബംഗ്ലദേശിൽ രാഷ്ട്രീയ പാർട്ടികൾ ഏറെ ഭയക്കുന്നത് എന്താണ്? രാജ്യത്തെ വീണ്ടും അരാജകത്വത്തിലേക്കു തള്ളിവിടുന്നതാകുമോ പുതിയ സാഹചര്യങ്ങൾ? വായിക്കാം വിശകലനത്തിന്റെ അവസാന ഭാഗം.
മുൻ പങ്കാളി അഡ്രിയാന ഫെറെയ്റിനൊപ്പം ജോർജ് സോറോസ്. ബംഗ്ലദേശിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജോർജ് സോറോസിന്റെ പേരും ഉയർന്നുകേട്ടു തുടങ്ങിയിരിക്കുകയാണ് (Photo courtesy: Splash news/Shutterstock)
Mail This Article
×
‘ഹസീനയെ പുറത്താക്കൂ’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്‌എഡി) എന്ന വിദ്യാർഥി പ്രക്ഷോഭ കൂട്ടായ്മയ്ക്ക് ബംഗ്ലദേശിലെ ധാക്കയിൽ തുടക്കമിട്ടത്. രാജ്യത്തെ ചോരച്ചുവപ്പിലും പ്രക്ഷോഭത്തിലും മുക്കിയ സമരദിനങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തു. ബംഗ്ലദേശിൽ എന്നു തിരഞ്ഞെടുപ്പു നടത്തും എന്നതു സംബന്ധിച്ച ചർച്ച കൊണ്ടുപിടിച്ചു നടക്കുകയാണ്. 2025 അവസാനത്തോടെ തിരഞ്ഞെടുപ്പു നടത്താമെന്ന് നിലവിലെ ഇടക്കാല സര്‍ക്കാരിന്റെ തലവൻ മുഹമ്മദ് യൂനിസ് വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നാൽ ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർഥി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ പുതിയ വാർത്തയും എത്തിയിരിക്കുന്നു. സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ കൂട്ടായ്മയും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 26നായിരിക്കും പ്രഖ്യാപനമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് വ്യക്തമാക്കി. നിലവിൽ വിദ്യാർഥി സംബന്ധമായ വിഷയങ്ങളിൽ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ നാഹിദ് ഇസ്‌ലാം ആയിരിക്കും പാർട്ടി കൺവീനറെന്നും വിവരങ്ങളുണ്ട്. ഹസീനയ്ക്കെതിരെ സമരത്തിൽ എസ്എഡിയെ നയിച്ച പ്രമുഖ വിദ്യാർഥി നേതാക്കളിൽ ഒരാൾ നാഹിദ് ആയിരുന്നു.
English Summary:
Bangladesh's political turmoil intensifies as the BNP expresses concern over the interim government and the influence of George Soros.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.