ട്രംപിന്റെ വിരട്ടലിൽ വീണ് വിപണി; ഇനി കരകയറില്ലേ? ഇടിവിന്റെ കാലത്തും ഉണ്ട് ചില അവസരങ്ങൾ

Mail This Article
ഡമോക്ലീസിന്റെ വാൾ’എന്ന നാശസൂചനയുടെ പ്രതീകം പോലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾ. ട്രംപിന്റെ നിത്യേനയെന്നോണമുള്ള ഭീഷണികളിൽ വിരണ്ടാണ് ഓഹരി വിപണികളിൽ ഓരോ ദിവസത്തെയും വ്യാപാരത്തിനു തുടക്കം. പ്രസിഡന്റ് പദവിയിലെത്താൻ മത്സരിക്കുന്നതിനിടയിൽ ആരംഭിച്ച ഭീഷണികൾക്ക് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയതോടെ പ്രഹരശേഷി വർധിച്ചിരിക്കുന്നു. ‘പകരത്തിനു പകരം തീരുവ’ ഏർപ്പെടുത്തുമ്പോൾ അത് ഇന്ത്യയ്‌ക്കും ബാധകമായിരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെ ഔഷധങ്ങൾ ഉൾപ്പെടെയുള്ള ഏതാനും ഉൽപന്നങ്ങൾക്ക് 25 ശതമാനമായിരിക്കും നികുതിയെന്നാണു പുതിയ ഭീഷണി. ഇതാണു സാഹചര്യമെന്നിരിക്കെ വരുമാന നേട്ടത്തിനു വിപണി സുരക്ഷിതമല്ലെന്ന തോന്നൽ നിക്ഷേപകരിൽ വ്യാപകമാകുന്നതു സ്വാഭാവികം. വിപണിയെ ഉത്തേജിപ്പിക്കാൻപോന്ന എന്തെങ്കിലും തൽക്കാലം പ്രതീക്ഷിക്കാനുണ്ടെങ്കിൽ അത് ഫെബ്രുവരി