2027-28ഓടെ ഇന്ത്യയെ 5 ട്രില്യൻ ഡോളർ (അഞ്ചു ലക്ഷം കോടി) സമ്പദ്‍വ്യവസ്ഥയാക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികനിറവിലെത്തുന്ന 2047ഓടെ രാജ്യത്തെ ‘വികസിത് ഭാരത്’ ആക്കുമെന്നും മോദി പറയുന്നു. കേരളത്തിനുമുണ്ടൊരു സ്വപ്നം. 2047ഓടെ ഒരു ട്രില്യൻ ഡോളർ സമ്പദ്‍വ്യവസ്ഥയാവുക. ഇതിനായുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യങ്ങളുടെ ആദ്യ ചുവടുകളിലൊന്നാണ് കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. കേരളത്തിലേക്ക് വൻ വികസന പദ്ധതികളും നിക്ഷേപങ്ങളും തേടി നേരത്തേയും ആഗോള നിക്ഷേപക ഉച്ചകോടികൾ നടത്തിയിട്ടുണ്ട്. ജിമ്മും (GIM) എമർജിങ് കേരളയും (Emerging Kerala) ആരും മറന്നിട്ടുണ്ടാവില്ല. എന്നാൽ, ഇക്കുറി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (Invest Kerala Summit) മറ്റൊന്നായിരുന്നു പ്രത്യേകത. 370 ലേറെ കമ്പനികൾ ആകെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യം അറിയിച്ച ഉച്ചകോടിയിൽ, അതിനേക്കാൾ നിറഞ്ഞുനിന്നത് കേരളത്തിന്റെ ഇതുവരെ കാണാത്ത ആത്മവിശ്വാസമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ വൈരവും മറന്ന്, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കേരളത്തിലെ പ്രതിപക്ഷവും

loading
English Summary:

Kerala Aims for Trillion-Dollar Economy After Successful Invest Kerala Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com