ആനകൾ എന്തുകൊണ്ടാണ് കാടിറങ്ങുന്നത്? മനുഷ്യ–വന്യജീവി സംഘർഷത്തിലെ പ്രധാന ‘വില്ലനായതിനു’ പിന്നാലെ കാട്ടാനകളെപ്പറ്റി ഈ ചോദ്യമാണ് ഏറ്റവും ശക്തം. ആനകളുടെ കാട്ടുജീവിതത്തെപ്പറ്റി അറിഞ്ഞാല് ഇതിന്റെ ഉത്തരം വ്യക്തമാകും.
എങ്ങനെയാണ് കാട്ടാനകൾ ജീവിക്കുന്നത്, ഇണചേരുന്നത്, ഭക്ഷണം കണ്ടെത്തുന്നത്? അവയെ മെരുക്കിയെടുത്ത് നാട്ടാനയാക്കിയാൽ അതിനർഥം അവ എന്നെന്നും ഇണങ്ങി നിൽക്കുമെന്നാണോ, എങ്കിൽ പിന്നെന്തുകൊണ്ടാണ് നാട്ടാനയ്ക്കു മദംപൊട്ടുന്നത്? എന്താണ് ആനപ്പകയ്ക്കും ആനക്കണ്ണീരിനും പിന്നിലെ സത്യം?
മനോരമ ഓൺലൈൻ പ്രീമിയത്തിൽ വായിച്ച് തുടങ്ങാം, ‘മൃഗങ്ങളെ അടുത്തറിയാം’ പരമ്പര. ആദ്യ ഭാഗത്തിൽ കാട്ടാനയ്ക്കു പിന്നിലെ മിത്തും സത്യവും വേർതിരിച്ചു സംസാരിക്കുകയാണ് ശാസ്ത്ര ലേഖകന്‍ വിജയകുമാർ ബ്ലാത്തൂർ.
പത്തും പതിനഞ്ചും മണിക്കൂറുകൾ അലഞ്ഞാണ് ആന ഭക്ഷണം കണ്ടെത്തുന്നത് (ഫയൽ ചിത്രം: മനോരമ)
Mail This Article
×
മണ്ണിനോട് പൊരുതി ജീവിക്കുന്ന, കാടിനോട് ചേർന്നു താമസിക്കുന്ന, മലയോരങ്ങളിൽ വസിക്കുന്ന മനുഷ്യർ ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ആനയെന്ന നാൽക്കാലിയെയാണ്. എപ്പോൾ വേണമെങ്കിലും ജീവനും ജീവിതവും ഒരു തുമ്പിക്കൈയിൽ, അടിച്ചുടയ്ക്കപ്പെടാമെന്ന ബോധ്യത്തോടെ മലയോരവാസികൾ ഒരു അസാധാരണ ജീവിതം നയിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. ഓരോ ദിവസവുമെന്ന വണ്ണം കാട്ടാനക്കലിയുടെ കഥകൾ നമുക്കു മുന്നിലെത്തുന്നു. പലരും സ്വന്തം വീടും നാടുംതന്നെ വിട്ടു പോകാൻ കാരണമായതും ഈ ആനക്കലിയാണ്.
എവിടേക്കും പോകാനില്ലാത്തവരാകട്ടെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണും കൊമ്പുമായി ഏതുനിമിഷവും മുന്നിലേക്കെത്താവുന്ന കൊമ്പനെ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. പകൽ പോലും കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥ. തുടർക്കഥയായ മനുഷ്യ–വന്യജീവി സംഘർഷത്തിൽ അടുത്ത കണ്ണിയാകുമെന്ന ഭയം നെഞ്ചുകളിൽ പേറുന്ന മനുഷ്യരാവുകയാണ് അവർ. ആ ഭയത്തെ ആളിക്കത്തിച്ച് ജീവനുകളെ ചവിട്ടിയരച്ചുകൊണ്ട് എന്തിനാണ് ആനകൾ കാടിറങ്ങുന്നത്? ഭക്ഷണവും വെള്ളവും തേടിയുള്ള അലച്ചിൽ മാത്രമാണോ ഇത്? സിനിമകളിൽ കണ്ടിരുന്ന സ്നേഹനിധിയായ, കുറുമ്പുകൾ കാട്ടുന്ന ‘വളർത്താനകൾ’ യാഥാർഥ്യമാണോ? അതോ അക്രമകാരിയായ, ഇണക്കിയെടുക്കാൻ സാധിക്കാത്ത വന്യജീവി മാത്രമാണോ ആന? ‘മൃഗങ്ങളെ അടുത്തറിയാം’ പരമ്പരയിൽ ആദ്യം ആനജീവിതത്തെക്കുറിച്ചാണ്. ശാസ്ത്ര ലേഖകന്‍ വിജയകുമാർ ബ്ലാത്തൂർ സംസാരിക്കുന്നു.
English Summary:
All You Need to Know About Wild Elephant Behavior And Attacks - Understanding Animals Column- Part 1- Vijayakumar Blathur Speaks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.