സരസ്വതി, ഹേര, പോർഷ്യ... സ്ത്രീകളാണോ പുരുഷന്മാരേക്കാൾ കൂടുതല്‍ സംസാരിക്കുന്നത്? ശാസ്ത്രം പറയുന്നു ഉത്തരം

Mail This Article
ഭാരതീയ പുരാണങ്ങളിൽ സരസ്വതി ദേവിയാണു വാക്കിന്റെ ദേവത. മറ്റു പുരാണങ്ങളിലും സ്ത്രീകളും വാഗ്‌വിലാസവുമായി ബന്ധം കാണാം. ഗ്രീക്ക് പുരാണങ്ങളിൽ ദേവന്മാരുടെ രാജ്ഞിയായ ഹേരയെ വാചാലയായി ചിത്രീകരിക്കുന്നു. അന്ധപ്രവാചകനായ ടിറേസിയസിന്റെ ഐതിഹ്യവും സ്ത്രീയുടെ വാക്സാമർഥ്യത്തെ പിന്താങ്ങുന്നു. ഏഴു വർഷത്തേക്ക് അദ്ദേഹം സ്ത്രീയായി രൂപാന്തരപ്പെട്ടപ്പോൾ, അവർ കൂടുതൽ സംസാരപ്രേമികളാണെന്നു നിരീക്ഷിച്ചുവത്രേ...! ഷെയ്ക്സ്പിയറുടെ സ്ത്രീകഥാപാത്രങ്ങൾ ചാപല്യത്തിന്റെയും വാചാലതയുടെയും വൈരുധ്യാത്മക സംയോജനമാണ്. പുരുഷാധിപത്യ ലോകത്തു സ്വാധീനം ഉറപ്പിക്കാൻ ബുദ്ധിയും വാചാലതയും അവർ ഉപയോഗിക്കുന്നു. വെനീസിലെ വ്യാപാരിയിൽ ആൺവക്കീലിന്റെ വേഷമണിയുന്ന പോർഷ്യ ഉദാഹരണം. സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സംസാരിക്കുന്നവരാണെന്ന മുദ്രാഫലകം ഇങ്ങനെ പല സംസ്കാരങ്ങളിലും കാണാം. 25–65 വയസ്സ് കാലഘട്ടത്തിൽ പുരുഷനെക്കാൾ സ്ത്രീ