കേരളത്തിലടക്കം മനുഷ്യ– വന്യജീവി സംഘർഷം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. 2025ൽത്തന്നെ ഒട്ടേറെ മനുഷ്യർക്കാണ് കാടിറങ്ങിയ ആനക്കലിയിൽ ജീവിതം നഷ്ടമായത്. കാട്ടുപന്നിയും ജീവനെടുക്കുന്ന കാലമാണിത്. കൊലയ്ക്കു കൂട്ടായി കടുവയും പുലിയുമുണ്ട് കൂടെ. ഇത്തരത്തിൽ വർധിച്ചു വരുന്ന മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്. ഒരിടയ്ക്ക്, അയൽസംസ്ഥാനമായ തമിഴ്നാട്ടിലും മനുഷ്യ – വന്യജീവി സംഘർഷം സ്ഥിരം വാർത്തയായിരുന്നു. നിരവധി പേർക്കാണ് വന്യജീവി ആക്രമണത്തിൽ തമിഴ്നാട്ടിൽ ജീവൻ നഷ്ടമായിക്കൊണ്ടിരുന്നത്. എന്നാൽ അടുത്തിടെയായി ആ വാർത്തകൾ കുറ‍ഞ്ഞുവരികയാണ്. എന്താണ് ഇതിനു കാരണം? കാടിറങ്ങുന്ന വന്യജീവികളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനു നിരവധി ഉദാഹരണങ്ങളാണ് തമിഴ്നാട് വനംവകുപ്പിന്റേതായുള്ളത്. തമിഴ്നാട് വനംവകുപ്പ് തയാറാക്കി വിജയം കണ്ട പദ്ധതികൾ എന്തെല്ലാമാണ്? തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡി ഐഎഫ്എസ് വിശദമാക്കുകയാണ് മനോരമ ഓൺലൈന്‍ പ്രീമിയം അഭിമുഖത്തിൽ.

loading
English Summary:

Tamil Nadu's innovative approach Solar Fences and AI: How Tamil Nadu Protects People and Wildlife – Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com