ലഹരിക്ക് അടിമകളായി മാറുന്ന യുവാക്കൾ. ബോധം മറയുമ്പോൾ കൊല്ലുന്നത് അടുത്ത ബന്ധുക്കളെപ്പോലും. കൗമാരക്കാർക്കിടയിൽ വരെ വ്യാപിക്കുന്ന അക്രമവാസന. ഇത്തരം ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ പെരുകുമ്പോൾ പ്രതിരോധത്തിന്റെ പടച്ചട്ടയണിയുകയാണ് രണ്ടു ദേശങ്ങൾ. തൃശൂരിലെ എങ്കക്കാടും കാസർകോട്ടെ കൊളവയലും. അവരുടെ ചെറുത്തുനിൽപിന്റെ കഥയറിയാം മാതൃകയാക്കി നമ്മുടെ നാടിനെ രക്ഷിക്കാം. തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ പുല്ലാനിക്കാട്, എങ്കക്കാട്, മംഗലം ഡിവിഷനുകളിലെ ജനങ്ങൾ ചേർന്ന് നാട്ടുകൂട്ടം ജനകീയ ജാഗ്രതാസമിതി രൂപീകരിച്ചാണ് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്. മൂന്നു വാർഡുകളിലായി 1500 വീടുകളാണ് ഈ പ്രദേശത്തുള്ളത്. 5000 ആളുകളുള്ള ഇവിടെനിന്ന് ഒരു വീട്ടിലെ ഒരംഗമെങ്കിലും ഈ കൂട്ടായ്മയുടെ ഭാഗമാകും. സ്ത്രീ പങ്കാളിത്തമാണ് പ്രധാനം. കുടുംബശ്രീ യൂണിറ്റുകൾ, വനിതാ കൂട്ടായ്മകൾ എന്നിവ പ്രധാന പങ്കുവഹിക്കും. വയോജനങ്ങൾ, അധ്യാപകർ, യുവജന ക്ലബ്ബുകൾ തുടങ്ങിയവരെയും ഭാഗമാക്കും. പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപുതന്നെ ഇടപെടുക എന്നതാണ് ‘എങ്കക്കാട് മോഡൽ’. പ്രദേശത്ത് രാത്രികളിൽ നാട്ടുകാരല്ലാത്ത

loading
English Summary:

Kerala's Success Story: How two Kerala Villages Won the War on Drugs; Inspiring Models for Combating Drug Addiction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com