‘സർക്കാരുകളെക്കാൾ ശക്തം ലഹരിമാഫിയ; നിയന്ത്രണമല്ല, വേണ്ടത് ഉന്മൂലനം; അധ്യാപകസേനയ്ക്ക് വേണം കരുത്ത്’

Mail This Article
എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ്’ മുതൽ സഹപാഠിയെ മർദിച്ചു കൊല്ലുന്ന ശാരീരിക അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതുമുതൽ വേട്ടക്കാർക്കു വീരപരിവേഷം കൽപിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടുവരുന്ന രാസലഹരി വരെ...നമ്മുടെ നല്ല കേരളത്തിന് എന്തുപറ്റി? എന്താണ് ആരും പ്രതികരിക്കാത്തത്? കേരളത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാവലയം തകർന്നതെങ്ങനെ? നല്ല കേരളത്തെ വീണ്ടെടുക്കാനുള്ള അവസാന മാർഗമെന്ത്? സംസ്ഥാന പൊലീസിലെ മുൻ ഡിജിപിമാർ മനോരമയ്ക്കുവേണ്ടി ഒത്തുചേർന്ന ‘വീണ്ടെടുക്കാം നല്ലകേരളം’ ആശയക്കൂട്ടായ്മ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടുകയായിരുന്നു. ലഹരിവ്യാപനത്തെ നിയന്ത്രിക്കുക എന്നതല്ല, ഉന്മൂലനം ചെയ്യുക എന്നതാവണം ലക്ഷ്യം. ഭരണകൂടങ്ങളെക്കാളും ശക്തമാണ് മാഫിയയെന്ന ഗൗരവത്തോടെയാണു പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അവർ നിർദേശിച്ചു.