‘‘ഹിന്ദി ഔദ്യോഗിക ഭാഷയായാൽ ഹിന്ദി സംസാരിക്കുന്നവർ നമ്മളെ ഭരിക്കും. മൂന്നാംകിട മനുഷ്യരെ പോലെയായിരിക്കും അവർ നമ്മളോട് പെരുമാറുക’’ – സി.എൻ.അണ്ണാദുരൈ മാതൃഭാഷയെ നെഞ്ചിൽ ‘കുടിയിരുത്തി’യവർ. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും തമിഴ്‌നാട്ടുകാർക്കു ചേർന്നതാണ് ഈ വിശേഷണം. സ്വന്തം നാട്ടിൽ ഇതര ഭാഷയിലുള്ള ബോർഡുകൾ പോലും വയ്ക്കാൻ മടിക്കുന്ന തമിഴ്നാട്ടിലാണ് പുതിയ ഭാഷാ നയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും കടന്നുവരുന്നത്. അതും അവർ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഹിന്ദിയുമായി. ഹിന്ദിയോടുള്ള എതിർപ്പ് പണ്ടേ തമിഴ്നാട്ടുകാർ അറിയിച്ചതാണ്. അന്ന് ആളിപ്പടർന്ന പ്രതിഷേധം ഇന്ത്യ കണ്ടതുമാണ്. ഓരോ തവണ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴും തമിഴ് ജനത അതിശക്തമായാണ് പ്രതിരോധിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ കേന്ദ്രം ഇത്തരത്തിലൊരു നീക്കവുമായി രംഗത്തെത്തിയത്? കേന്ദ്രത്തിനുള്ള മറുപടിയുമായി പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും ഭാഷാസമരവുമായി പോരാട്ടത്തിന് ഇറങ്ങിയതോടെ തമിഴ്‌നാടിൽ കളമാകെ മാറുകയാണ്. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയാണ് പ്രതിഷേധം. കാലം മാറി, വിദ്യാഭ്യാസത്തിന്റെ രീതിയും മാറി, എല്ലാവരും കൂടുതൽ ഭാഷ പഠിക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ആ ‘സുന്ദര’ വാക്കുകൾ തമിഴ്നാടിന് തീരെ പിടിക്കുന്നില്ല. തമിഴ്നാട്ടിലെ ബിജെപി ഇതര കക്ഷികളെല്ലാം ഒരേ സ്വരത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരാണ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വരെ ത്രിഭാഷാ നയത്തിന്റെ പേരിൽ കലുഷിതമാകുന്നു. എന്താണ് യഥാർഥത്തിൽ ദേശീയ വിദ്യാഭ്യാസ നയം? എന്തിനാണ് തമിഴ്നാട്‌ ഇതിനെ എതിർക്കുന്നത്? എന്താണ് ത്രിഭാഷാ നയത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്? അറിയാം വിശദമായി.

loading
English Summary:

Tamil Nadu Fiercely Opposes The Central Government's Three Language Policy Under NEP 2020, Fearing Hindi Imposition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com