അവർ പങ്കുവച്ചത് ക്ലാസിലെ പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍; ടീച്ചർക്ക് അമ്മയുടെ ഭീഷണി: ‘മര്യാദയ്ക്ക് ഫോൺ തിരിച്ചുകൊടുത്തോ...’

Mail This Article
വിദ്യാർഥിനികളുടെ ആൺസുഹൃത്തുക്കളിൽനിന്നു ഭീഷണി നേരിട്ട അനുഭവത്തിൽനിന്നു മുക്തയായിട്ടില്ല. ചങ്ങനാശേരി നഗരത്തിനു സമീപ പ്രദേശത്തെ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ് ഞാൻ. രണ്ടു വർഷം മുൻപായിരുന്നു സംഭവം. വൈകിട്ട് സ്കൂൾ വിട്ടു പോകുമ്പോൾ രണ്ടു വിദ്യാർഥിനികളെ കൂട്ടാൻ ബൈക്കുകളിൽ രണ്ടു യുവാക്കൾ എത്തിയതുകണ്ടു. ഒരു യുവാവിന്റെ പേരിൽ അടിപിടി– ലഹരിക്കേസുകളുണ്ടെന്നറിയാം. രണ്ടു വിദ്യാർഥിനികളും അത്യാവശ്യം പഠിക്കുന്നവരാണ്. യുവാക്കളോടൊപ്പം ഇനി കൂട്ടുകൂടി നടക്കരുതെന്നു പിറ്റേന്നു പെൺകുട്ടികളെ വിളിച്ച് ഉപദേശിച്ചു. ടീച്ചർ സ്വന്തം പണി നോക്കിയാൽ പോരേയെന്ന മറുപടി കേട്ട് ഞെട്ടി. വിവരം വീട്ടുകാരെ അറിയിച്ചു. അവധി ദിവസങ്ങളിൽ സ്പെഷൽ ക്ലാസും ലാബും ഉണ്ടെന്നു പറഞ്ഞാണ് ഇവർ കറങ്ങാൻ പോയിരുന്നതെന്നു മനസ്സിലായി. രക്ഷാകർത്താക്കളെ അറിയിച്ചതിന്റെ പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് നടന്നുപോകുന്നതിനിടെ വിദ്യാർഥിനികളും യുവാക്കളും ബൈക്കിൽ എന്റെ നേരെ പാഞ്ഞെത്തി. പെൺകുട്ടികളെ പിറകിലിരുത്തി, ബൈക്ക് വലിയ ശബ്ദത്തോടെ എന്റെ മുന്നിൽ വട്ടം കറക്കി ഭയപ്പെടുത്തി. റോഡിലൂടെ മറ്റൊരു വാഹനം