റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങിയ കാലം മുതൽ സ്വീകരിച്ച നയത്തിൽനിന്ന് പാടേ വ്യതിചലിക്കുകയാണ് യുഎസ്. റഷ്യൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് മൂന്നു വർഷവും യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറി. ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് വാശി പിടിക്കാതെ, റഷ്യയോട് സന്ധി ചെയ്യണമെന്ന് യുക്രെയ്നോട് നിർദേശിക്കുകയാണ് ട്രംപ്. എന്താണ് ഈ മനംമാറ്റത്തിനു പിന്നിൽ?
ഇത്രയുംനാള്‍ യുഎസിന്റെ വിദേശ നയത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നായ റഷ്യന്‍ വിരോധം എന്തു കൊണ്ടാണ് ട്രംപ് ഒറ്റയടിക്ക് മാറ്റിയത്? എന്തൊക്കെയാകാം ഇതിന്റെ അനന്തരഫലങ്ങള്‍? വിലയിരുത്തുകയാണ് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ.കെ.എൻ.രാഘവൻ.
2025 ഫെബ്രുവരി 24നു യുഎസ് തങ്ങളുടെ വിദേശനയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരു നടപടി കൈക്കൊണ്ടു. 2022ല്‍ റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയത് മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ ആറു പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ റഷ്യയുടെ നടപടിയെ അപലപിക്കുകയും റഷ്യന്‍ സേന യുക്രെയ്നില്‍നിന്ന് പിന്മാറണമെന്നുമായിരുന്നു ഈ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടത്. ഇവയെല്ലാം യുഎസ് പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇക്കാലം മുഴുവന്‍ റഷ്യയുടെ ആക്രമണം ചെറുത്തുനില്ക്കാൻ അവര്‍ യുക്രെയ്നിന് നിര്‍ലോഭമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതേ വിഷയത്തില്‍ യാതൊരു ഉളുപ്പും കൂടാതെ യുഎസ് തങ്ങളുടെ നയങ്ങളില്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഈ യുദ്ധം തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) കണ്ടത്. ഈ യുദ്ധത്തിന് ഉത്തരവാദി എന്ന നിലയ്ക്ക് റഷ്യയെ അപലപിക്കുന്നു എന്ന പ്രമേയം യുഎസ് എതിര്‍ക്കുകയും, ആരുടെയും മേല്‍ ഉത്തരവാദിത്തം ആരോപിക്കാതെ യുദ്ധം വേഗം അവസാനിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. യുഎന്നിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന വിഷയത്തില്‍ ഒരു വന്‍ ശക്തിയുടെ നിലപാട് ഇത്രവേഗം പാടെ മാറിമറിയുന്നത് ആദ്യമായാണ്.
English Summary:
US Shifting Foreign Policy: Is Trump Sacrificing Ukraine and NATO for a Deal with Putin?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.