കേരളത്തിലേക്കെത്തുന്ന എംഡിഎംഎയുടെ വലിയൊരു പങ്കും നിർമിക്കുന്നത് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണെന്നായിരുന്നു പൊലീസിന്റെയും എക്സൈസിന്റെയും ധാരണ. എന്നാൽ, ഈയിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ വിവരം മറ്റൊന്നായിരുന്നു: രാജ്യത്തിനകത്തു വിതരണം ചെയ്യപ്പെടുന്ന എംഡിഎംഎയുടെ നല്ലപങ്കും നിർമിക്കുന്നതു ഗുജറാത്തിലാണ്. തൊട്ടുപുറകെ ആന്ധ്രപ്രദേശും തെലങ്കാനയുമുണ്ട്. രാസപദാർഥ നിർമാണത്തിനു ലൈസൻസുള്ള ധാരാളം ചെറുകിട ഫാക്ടറികൾ ഗുജറാത്തിലുണ്ട്. നഷ്ടത്തിലായി പൂട്ടിക്കിടക്കുന്ന ഇവ ലഹരി മാഫിയ പാട്ടത്തിനെടുക്കുന്നു. ഇവയാണ് എംഡിഎംഎ ‘കുക്കിങ്’ ലാബുകൾ. നിർമാണത്തിനുവേണ്ട രാസവസ്തുക്കൾ ഇറാനിൽനിന്നു ചെറുതുറമുഖങ്ങൾ വഴിയാണ് എത്തിക്കുന്നത്. നിർമാണം വിദേശികളുടെ നിയന്ത്രണത്തിൽ. നൈജീരിയ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് കൂടുതലും ഇതിനെത്തുന്നത്. തെലങ്കാനയിലും ആന്ധ്രയിലും ഇതേപോലെ ‘കുക്കിങ്’ നടക്കുന്നു. ആന്ധ്രയിലെ നക്സൽ സ്വാധീന വനമേഖലകളായ പടേരു, നരസിംഹപട്ടണം, രാജമുന്ദ്രി എന്നിവിടങ്ങളിൽനിന്നു റോഡ് വഴി സംസ്ഥാനത്തേക്കു ക‍ഞ്ചാവെത്തുന്നുണ്ട്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നരുവാമൂട് പൊലീസ് പിടികൂടിയ 50 കിലോ കഞ്ചാവ് കാറിന്റെ പിറകിലെ സീറ്റിൽ

loading
English Summary:

Kerala's Drug Crisis: Unmasking the Smuggling Networks, Tracing the Route of MDMA and Other Narcotics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com