സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന പ്രവർ‍ത്തന റിപ്പോർട്ടിന്റെ ആറാം ഭാഗമാണ് ‘സംസ്ഥാന സർക്കാരിന്റെ ഭാവിപദ്ധതികൾ’. ‘വിഭവസമാഹരണത്തിനുള്ള സാധ്യതകൾ’ മുതൽ ‘ഭരണനിർവഹണം’ വരെയുള്ള 20 തലക്കെട്ടുകൾക്കു കീഴിൽ അത് 92 ഭാവിപദ്ധതികളാണ് അവതരിപ്പിച്ചത്. അവയോരോന്നും സദുദ്ദേശ്യങ്ങളെയാണ് മുന്നോട്ടുവയ്ക്കുന്നത് എന്നതിൽ സംശയം വേണ്ട. പക്ഷേ, അവ്യക്തതകൾ അനവധി. തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയം സംരക്ഷിച്ചുകൊണ്ട്, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മറ്റു വ്യവസായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ആധുനിക വ്യവസായ മേഖലയിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തും എന്ന പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്നത് വ്യവസായവികസനം സംബന്ധിച്ച സദുദ്ദേശ്യവും ശുഭപ്രതീക്ഷയുമാണ്. എന്നാൽ, ‘തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയം സംരക്ഷിച്ചുകൊണ്ട്’ എന്ന വിശേഷണം ശ്രദ്ധിക്കുക. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ അടിത്തറ അതിന്റെ അനിഷേധ്യ താൽപര്യങ്ങളായിരിക്കുമല്ലോ. തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നതിനെപ്പറ്റി ആർക്കും സംശയത്തിന്റെ ലാഞ്ഛന പോലും ഉണ്ടാകാനിടയില്ല. 1926ൽ കോളനിവാഴ്ചക്കാലത്തുതന്നെ ട്രേഡ് യൂണിയൻ നിയമം നിലവിൽ വന്നു. ഭരണഘടന നിലവിൽ വന്നതോടെ, സംഘടിക്കുകയെന്നത് മൗലികാവകാശവുമായി. കണക്കുകളനുസരിച്ച്, ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത ഏകദേശം 34500 തൊഴിലാളി സംഘടനകളിൽ ഏകദേശം 13,100 എണ്ണവും കേരളത്തിലാണുള്ളത്; മൂന്നിലൊന്നിലേറെ. പക്ഷേ, ഇന്ത്യയിലെ ആകെ തൊഴിലാളികളുടെ 1.7% മാത്രമാണ് കേരളത്തിലുള്ളത് എന്ന വിചിത്ര യാഥാർഥ്യവുമുണ്ട്! ഈ സംഘടനകളിൽ ഭൂരിപക്ഷവും,

loading
English Summary:

A Critical Analysis of CPM Kerala Goverment's Ambitious Future Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com