അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിൽ നിന്ന് വീണു മരിക്കുന്ന സംഭവങ്ങളിൽ ലഹരിക്ക് എന്താണു പങ്ക്? രാസലഹരിക്ക് നമ്മുടെ കുട്ടികൾ വഴുതിവീണു തുടങ്ങിയത് പഠനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഒരു വസ്തുവിന്റെ ഗന്ധത്തിൽനിന്നാണെന്നു കേട്ടാൽ ഞെട്ടരുത്.
തൊണ്ണൂറുകളിൽ ജനിച്ചവർ, മില്ലേനിയൽസ്, ജെൻ സീ... ഇങ്ങനെ എന്തു പേരിട്ടു വിളിച്ചാലും, പല തലമുറകളുടെ മനസ്സും ശരീരവും കീഴടക്കുന്നതിൽ ലഹരിമരുന്ന് എന്നും ജയിച്ചിട്ടേയുള്ളൂ. പക്ഷേ ഇനിയെങ്കിലും ഈ ലഹരിതാണ്ഡവം അവസാനിപ്പിക്കേണ്ടേ?
ലഹരിയുമായി ബന്ധപ്പെട്ട മരണങ്ങളേറെ അടുത്തുകണ്ടിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുകയാണ് ‘ഡെഡ് കോഡിങ്’ കോളത്തിൽ ഡോ. പി.ബി. ഗുജ്റാൾ.
(Representative image byD-Keine/istockphoto)
Mail This Article
×
‘അയൻ’ എന്ന തമിഴ് സിനിമയിലാണ് മുൻപ് അത്തരമൊരു രംഗം കണ്ടത്. ലഹരി മരുന്ന് നിറച്ച ബാഗുകൾ വിഴുങ്ങി അത് വയറ്റിൽക്കിടന്നു പൊട്ടി സിനിമയിലെ കഥാപാത്രങ്ങളിലൊരാൾ മരിക്കുന്നുണ്ട് അതിൽ. പിന്നീട് ആ കഥ കേട്ടത് സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ, ഈയടുത്ത് കോഴിക്കോട്ടുനിന്ന്. എംഡിഎംഎ പായ്ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചതായിരുന്നു സംഭവം. തീർന്നില്ല, ലഹരിയുമായി ബന്ധപ്പെട്ട് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അസാധാരണ സംഭവങ്ങൾ ചുറ്റിലും നടക്കുന്നത്. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് തൂക്കി വിൽക്കാൻ എത്തിച്ച കഞ്ചാവ് പിടിച്ചെടുത്തു. ബത്തേരിയിൽ വിദ്യാർഥികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവു മിഠായി. ലഹരിയുടെ ബലത്തിൽ പൊലീസിനെ പൊതുസ്ഥലത്തു വച്ചു വരെ ആക്രമിക്കാൻ തയാറാകുന്നവര്‍. എന്താണു താൻ ചെയ്യുന്നതെന്നു പോലും തിരിച്ചറിയാനാകാതെ പേക്കൂത്തു കാണിക്കുന്ന, ലഹരിക്ക് അടിമപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ.
English Summary:
Kerala's drug crisis:Dr. P.B. Gujral details the alarming increase in drug-related deaths and the urgent need for effective solutions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.