‘മരടിൽ സ്ഫോടനത്തിൽ ഫ്ലാറ്റ് തകർത്തപ്പോൾ ‘അത്’ സംഭവിച്ചു; കൊച്ചിയെ രക്ഷിച്ചത് അറബിക്കടൽ; കത്തിക്കരുത് കരിയില പോലും’
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?

ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്.
ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്? അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുൾപ്പെടെ വിശദമായി സംസാരിക്കുകയാണ് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസ് പ്രഫസറുമായ ഡോ. സി. ടി. അരവിന്ദ് കുമാർ.
ലോകത്ത് വായുമലിനീകരണം രൂക്ഷമായ 20 നഗരങ്ങളിൽ ആദ്യ 13 എണ്ണവും ഇന്ത്യയിൽ. ഇതിൽ ഒന്നാം സ്ഥാനത്തുണ്ട് ഡൽഹി. എന്താവും രാജ്യ തലസ്ഥാനത്തെ ഇത്രയേറെ മലിനമാക്കുന്ന പ്രധാന കാരണങ്ങൾ?
വ്യാവസായിക യൂണിറ്റുകള്‍, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകള്‍, ജൈവാവശിഷ്ടങ്ങള്‍ കത്തിക്കല്‍, വാഹനങ്ങൾ എന്നിവയാണ് ഡൽഹിയെ മലിനമാകുന്നത്. ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, മുസാഫർനഗർ, ഫരീദാബാദ് എന്നിങ്ങനെ ഡൽഹിക്ക് ചുറ്റുമുള്ള നഗരങ്ങളിലും വായുമലിനീകരണം കൂടുതലാണ്. നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും പഞ്ചാബിലെയും ഹരിയാനയിലെയും കൃഷി സ്ഥലങ്ങളിലെ അവശിഷ്ടങ്ങൾ കത്തിക്കലും ഡൽഹിയിലെ വായുമലിനീകരണത്തിനു കാരണമാണ്.
ഇന്ത്യയിൽ നിന്ന് 13 നഗരങ്ങൾ ഉൾപ്പെട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു നഗരം പോലും ഇല്ലെന്നത് ആശ്വസിക്കാൻ ഇട നൽകുന്നില്ലേ?
വായു മലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചിട്ടില്ലെന്നത് ആശ്വസിക്കാനുള്ള വക നൽകുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് അതിനു കാരണം. അറബിക്കടലിൽനിന്നുള്ള കാറ്റ് വായുമലിനീകരണം കുറയ്ക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. വലിയ വ്യാവസായിക യൂണിറ്റുകളും ഇവിടെയില്ല.
കൊച്ചി പോലുള്ള മെട്രോപോളിറ്റൻ നഗരത്തിൽ മാത്രമാണ് വലിയ രീതിയിലുള്ള വ്യവസായങ്ങളുള്ളത്. എയർ ക്വാളിറ്റി ഇൻഡക്സ് അനുസരിച്ച് ചില സമയത്ത് കൊച്ചിയിലെ വായു മലിനീകരണം ഉയർന്നതാണ്. പൂജ്യം മുതൽ 50 വരെയുള്ളതാണ് ഏറ്റവും നല്ല വായു. 50നും 100നും ഇടയിലുള്ളതിനെ മോഡറേറ്റ് എന്നാണ് പറയുന്നത്. കേരളത്തിലെ പല നഗരങ്ങളിലും വായു മോഡറേറ്റാണ്. കൊച്ചിയിൽ 110 വരെ വായു മലിനീകരണത്തിന്റെ അളവു വരാറുണ്ട്. കടലുമായി അടുത്തു നിൽക്കുന്ന നഗരമാണ് കൊച്ചി. വായു മലിനീകരണം കുറയ്ക്കാൻ കാറ്റിന്റെ ദിശ നമ്മെ സഹായിക്കുന്നുണ്ട്.
2023ൽ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി. ഇത്രയും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തിന് 2 വർഷത്തിനുള്ളിൽ ഇത്രയും മാറ്റം കൊണ്ടുവരാൻ സാധിച്ചത് പോസിറ്റീവ് സൂചനയല്ലേ?
മൂന്നിൽ നിന്ന് അഞ്ചിലേക്കെത്തിയത് ആശ്വാസകരമാണെന്ന് പറയാം. ഡൽഹി ഉൾപ്പെടെ രാജ്യത്തെ പല നഗരങ്ങളിലെയും വായു നിലവാരം വളരെയധികം മോശമാണ്. ഒരു ദിവസം 2–5 ലിറ്റർ വരെ വെള്ളമാണ് നമ്മൾ കുടിക്കുന്നത്. ആഹാരം കഴിക്കുന്നത് അരകിലോ മുതൽ ഒരു കിലോ വരെയാണ്. 11,000 ലീറ്റർ വായുവാണ് മനുഷ്യൻ ഒരു ദിവസം ശ്വസിക്കുന്നത്. വായു മലിനീകരണം ശരീരത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഡൽഹി പോലുള്ള നഗരങ്ങളിലെ എയർ ക്വാളിറ്റി ഇൻഡക്സ്, ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 10 മുതൽ 20 വരെ മൈക്രോ ഗ്രാം ക്യുബിക് മീറ്റർ പൊല്യൂഷൻ ശ്വസിക്കുന്നതിൽ പ്രശ്നമില്ല. അതിനു മുകളിലാണ് നമ്മുടെ എയർ ക്വാളിറ്റി. വായുവിന്റെ ക്വാളിറ്റി നല്ലതാകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചാൽ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാനാവൂ.
നിശ്ശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന വായു മലിനീകരണത്തിൽ മോട്ടർ വാഹനങ്ങളുടെ പങ്ക് എത്രത്തോളമാണ്?
വാഹനങ്ങളും വായുമലിനീകരണത്തിനു കാരണമാകുന്നുണ്ട്. പുക പരിശോധനയിൽ തെളിയുന്നതിനേക്കാൾ കൂടുതൽ പുകയാണ് ഇപ്പോൾ ഓരോ വാഹനവും പുറത്തേക്ക് വിടുന്നത്. സുസ്ഥിരമായ പ്ലാനിങ് പ്രധാനമാണ്. പൊതുഗതാഗതം എല്ലാവരും ഉപയോഗിക്കണം. തിരക്കുള്ള നഗരങ്ങളിൽ പൊതു ഗതാഗതം ഉപയോഗിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കണം. ആ രീതിയിലുള്ള നിയമങ്ങൾ ആവിഷ്കരിച്ച് അത് നടപ്പിലാക്കാൻ ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം.
ഡൽഹിയിൽ മുൻപ് ഏർപ്പെടുത്തിയ ഒറ്റ, ഇരട്ട നമ്പർ ഗതാഗത സംവിധാനം മികച്ച മാതൃകയാണോ? വാഹനപ്പെരുപ്പം ഏറിവരുന്ന ഇന്നത്തെ കാലത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇത് പരീക്ഷിക്കാനാവില്ലേ?
കേരളത്തിലും ഡൽഹി മോഡൽ നടപ്പിലാകണം. അസൗകര്യങ്ങളുണ്ടെങ്കിലും മനുഷ്യർക്ക് ജീവിക്കണം. നിയമങ്ങൾ നടപ്പിലാകുമ്പോൾ സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കണം. കോവിഡിനു ശേഷം കേരളത്തിലെ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ വാഹനങ്ങൾ പ്രകൃതി മലിനീകരണത്തിന് ഇടയാക്കാതെ എങ്ങനെ ഒഴിവാക്കാനാകും?
നിരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ വാഹനങ്ങളുടെ ഭാഗങ്ങളിൽ പുനരുപയോഗിക്കാൻ പറ്റുന്നത് അങ്ങനെ ചെയ്യണം. സർക്കുലർ എക്ണോമി എന്ന ആശയത്തിൽ പുനരുപയോഗം (Recycle) എന്ന് പറയുന്നത് പ്രധാനപ്പെട്ടതാണ്. അതേസമയം പലതരം രാസവസ്തുക്കളുള്ള, വാഹനത്തിലെ ബാറ്ററി എന്തു ചെയ്യണം എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ തയാറെടുപ്പുകൾ നടക്കുന്നു. മുൻപ് ഫ്ലാറ്റ് പൊളിച്ചപ്പോൾ മലിനീകരണം ഉണ്ടായില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് എത്രത്തോളം ശരിയാണ്? ഇത് സുരക്ഷിതമാണോ?
മരടിലെ ഫ്ലാറ്റ് പോളിച്ചതിനു ശേഷം കൊച്ചിയിൽ മലിനീകരണം ഉണ്ടായിട്ടുണ്ട്. സ്ഫോടനം നടത്തി ഫ്ലാറ്റ് തകർത്തതിനു ശേഷം വെള്ളം സ്പ്രേ ചെയ്താണ് (Water sprinkling) പൊടി മൂലമുള്ള മലിനീകരണം തടഞ്ഞത്. അത് പതിന്മടങ്ങായി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. വീണ്ടുമൊരു ഫ്ലാറ്റ് പൊളിക്കൽ വരുമ്പോൾ അത്തരം മലിനീകരണ പ്രതിരോധം ശക്തമാക്കണം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വൃത്തിയാക്കി ഇപ്പോൾ ക്രിക്കറ്റ് കളിക്കാവുന്ന മൈതാനം പോലെ ആയിരിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. കേരളത്തിലെ മറ്റ് പല മാലിന്യക്കൂനകളും പലതും ഇപ്പോൾ കാണാനില്ല. ഇത് മികച്ച മാറ്റമല്ലേ? കേരളത്തിന്റെ ശുചിത്വം കൂടുതൽ ഉറപ്പാക്കാൻ ഇനിയും കൂടുതലായി എന്തെല്ലാം ചെയ്യാനാകും?
ഒരു ദുരന്തം വരുമ്പോഴാണ് നമ്മള്‍ അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങള്‍ തേടുന്നത്. ബ്രഹ്മപുരത്ത് സ്വീകരിച്ച മാർഗങ്ങൾ മറ്റു സ്ഥലത്തേയ്ക്കു വ്യാപിപ്പിക്കണം. വേസ്റ്റ് മാനേജ്മെന്റിന് ചെലവു കുറഞ്ഞ സാങ്കേതികത വേണമെന്നാണ് പലപ്പോഴും പറയുന്നത്. പക്ഷേ സിംഗപ്പൂർ മോഡലിൽ ചെലവേറിയ സംവിധാനങ്ങൾതന്നെ മാലിന്യ നിർമാർജനത്തിനു വേണം.
അന്തരീക്ഷ മലിനീകരണം അളക്കുന്നതിനെ ‘പിഎം’ എന്നു പറയുന്നത് എന്തിനാണ്? കൊച്ചി പോലുള്ള നഗരങ്ങളുടെ വികസനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വായുമലിനീകരണത്തിന് കാരണമാകുന്നില്ലേ?
വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക തന്മാത്രകളുടെ മിശ്രിതമാണ് പിഎം. പരുക്കന്‍, ഫൈന്‍, അള്‍ട്രാഫൈന്‍ എന്നിങ്ങനെ ഇതിനെ തരംതിരിച്ചിരിക്കുന്നു. ഇവയ്ക്ക് പിഎം 2.5 മുതൽ 10 വരെ വ്യത്യാസമുണ്ട്. മൈക്രോ സൈസായ പിഎം 2.5 അപകടകരമാണ്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പിഎം കണങ്ങൾ രൂപപ്പെടുന്നത്. നഗരവികസനം വായുമലിനീകരണത്തിന് ഇടയാക്കുന്നതിനാൽ അതിനനുസൃതമായ കൃത്യമായ പ്ലാനിങ്ങുകൾ നടപ്പാക്കണം.
വായുമലിനീകരണം കുറയ്ക്കാൻ എല്ലാ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുമുള്ള വാഹനങ്ങൾ ഉപയോഗിക്കണം. പരിസ്ഥിതി സൗഹാർദപരമായ വ്യവസായങ്ങൾക്ക് പ്രധാന്യം നൽകണം. കരിയില പോലുള്ള വസ്തുകൾ കത്തിക്കരുത്. പുനരുപയോഗം പ്രോത്സാഹിപ്പിക്കണം. റോഡ് വികസനം വേഗത്തിലാക്കിയില്ലെങ്കിൽ അതിനുപയോഗിക്കുന്ന വസ്തുകൾ കാരണവും വായുമലിനീകരണം ഉണ്ടായേക്കാം. ഇതിലെല്ലാം കേരളത്തിനു ശ്രദ്ധ വേണം.