'നമുക്കുള്ള പ്രകൃതിവിഭവമാണ് വെള്ളം; ബ്ലീച്ചിങ് പൗഡറിടുന്ന കാലം കഴിഞ്ഞു; ജലക്ഷാമമുള്ള ഹൈദരാബാദിൽ ആരംഭിച്ചത് കേരളത്തിൽ പറ്റില്ലേ?'

Mail This Article
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.