കേന്ദ്രം ബജറ്റിൽ പറഞ്ഞതെല്ലാം ഏപ്രിൽ 1 മുതൽ; കയ്യിൽ പണം നിറയുമോ? നിങ്ങളുടെ ‘സാമ്പത്തിക തലവര’ തിരുത്തുന്ന മാറ്റങ്ങൾ വരുന്നു

Mail This Article
ഒട്ടേറെ മാറ്റങ്ങളുമായാണ് ഓരോ പുതുവർഷവും പിറക്കുന്നത്. പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ അത് ആ പേര് അന്വർഥമാക്കും വിധം ‘സാമ്പത്തിക’ വിഷയത്തിലാകും മാറ്റങ്ങളുടെ പെരുമഴ പെയ്യിക്കുക. 2024-25 സാമ്പത്തിക വർഷം ദേ പടിയിറങ്ങുകയാണ്, 2025-26 വർഷം ദാ വിരുന്നെത്തുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമെല്ലാം കാര്യമായിത്തന്നെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്നത്. നികുതിയും ബാങ്കിങ് ഇടപാടുകളിലുമെല്ലാം കാണാം മാറ്റാം. 2025-26 സാമ്പത്തിക വർഷത്തേയ്ക്കായി 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നതും പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ. സാധാരണക്കാരെയും മുതിർന്ന വ്യക്തികളെയും സാമ്പത്തികമായി സമാശ്വസിപ്പിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളാണ് നടപ്പാവുന്നത്. അതേസമയം, പുതുതായി കൊണ്ടുവന്ന ചില ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും നികുതിഭാരവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളുമാണെന്ന് ഓർക്കണം.