കാരാട്ടും യച്ചൂരിലൈനിൽ; കോൺഗ്രസ് കൂട്ട് വേണ്ടെന്ന് പിണറായി പറയട്ടെ, പിന്തുണയ്ക്കാൻ ഡല്‍ഹിയിൽ ഇനി ‘ആളില്ല’

Mail This Article
മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നന്നായി പുഞ്ചിരിച്ചത് സീതാറാം യച്ചൂരിയാണ്. ആ മുഖം തമുക്കം മൈതാനത്തെ ചർച്ചാവേദിയുൾപ്പെടെ പലയിടത്തും ചിത്രമായി നിറഞ്ഞുനിന്നിരുന്നു. ചിത്രത്തിലാണെങ്കിലും ആ പുഞ്ചിരി ഇടയ്ക്കെങ്കിലും ചിരിയായി മാറിയെന്നു കരുതാൻ പ്രധാനകാരണം പ്രകാശ് കാരാട്ടാണ്. കാരാട്ടിനുണ്ടായ മാറ്റം ചിത്രത്തെയും ചിരിപ്പിക്കും. കാരാട്ട്, യച്ചൂരി എന്നിങ്ങനെ േപരുകളുള്ള രണ്ടു പക്ഷങ്ങൾ കേന്ദ്ര പാർട്ടിയിലുണ്ടായിരുന്നു. േകരളത്തിലത് പിണറായിപക്ഷം, വിഎസ് പക്ഷം എന്നിങ്ങനെ അറിയപ്പെട്ടു. കോൺഗ്രസ് വിരോധമാണ് കാരാട്ടിനെയും പിണറായി വിജയനെയും ഒന്നാക്കിയത്. കോൺഗ്രസിനോടു സ്നേഹമില്ല; എങ്കിലും, പണ്ടൊരു വിദേശയാത്രയിൽ തന്നെ ഒട്ടകപ്പാലു കുടിപ്പിച്ചതിലുണ്ടായ ചെറിയൊരു നീരസം മാറ്റിനിർത്തിയാൽ യച്ചൂരിയെ വി.എസ്.അച്യുതാനന്ദനു വലിയ ഇഷ്ടമായിരുന്നു. പല കമ്യൂണിസ്റ്റ് കാര്യങ്ങളിലും വിഎസിനെയും ഇ.ബാലാനന്ദനെയുമൊക്കെ കണ്ടുപഠിക്കണമെന്ന് ഹർകിഷൻ സിങ് സുർജിത്തും മറ്റും പണ്ടു നൽകിയ ഉപദേശവും പല കാരണങ്ങളാൽ പിണറായിശൈലിയോടുള്ള വിയോജിപ്പും യച്ചൂരിയിൽ വിഎസ് സ്നേഹം വളരാൻ കാരണമായി. ഡൽഹിയിൽ തനിക്കു യച്ചൂരിയുണ്ടെന്നത് വിഎസിനു വലിയ ധൈര്യമായിരുന്നു. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യച്ചൂരി ജനറൽ സെക്രട്ടറിയാവില്ലെന്നു തോന്നിയപ്പോൾ