പല ഗവർണർമാരും കേന്ദ്ര സർക്കാരിന്റെ ‘ഏജന്റുമാർ’; അവസാനിപ്പിക്കണം ഇരട്ട വേഷം, വേണം പെരുമാറ്റച്ചട്ടം

Mail This Article
1994ലെ എസ്.ആർ.ബൊമ്മെ കേസിലെ വിധിപ്രഖ്യാപനത്തിനു സമാനമാണ് ഏപ്രിൽ 8ന് തമിഴ്‌നാട് ഗവർണറുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധി. സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ അധികാരം നൽകുന്ന ആർട്ടിക്കിൾ 356ന്റെ ദുരുപയോഗം തടഞ്ഞുള്ള ബൊമ്മെ കേസ് വിധി ഇന്ത്യൻ ഭരണഘടനാനിയമത്തിലെ വഴിത്തിരിവായിരുന്നു. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ജുഡീഷ്യൽ അവലോകനത്തിനു വിധേയമായിരിക്കണം എന്നാണ് അന്നു സുപ്രീംകോടതി വിധിച്ചത്. രാഷ്ട്രപതിയുടെ വ്യക്തിപരമായ ബോധ്യം എന്തുമാകട്ടെ, പിരിച്ചുവിടലിന് അടിസ്ഥാനമായ കാരണം ജുഡീഷ്യറി വിശകലനം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു വിധി. സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കപ്പെടേണ്ടത് നിയമസഭയ്ക്കുള്ളിലാണ്, അല്ലാതെ ഗവർണറുടെ വിവേചനാധികാരത്തിലൂടെയല്ല എന്ന് സുപ്രീം കോടതി ഊന്നിപ്പറയുകയും ചെയ്തു. ഫെഡറലിസവും ജുഡീഷ്യൽ മേൽനോട്ടവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ അമിതാധികാര പ്രയോഗം തടയേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ഗവർണറുടെ നടപടികളുടെ മേലുള്ള ജുഡീഷ്യൽ അവലോകനത്തെക്കുറിച്ച്