ബാങ്ക് ജപ്തി ചെയ്ത വസ്തു ലാഭത്തിൽ കിട്ടുമോ? ഭാഗംവയ്ക്കുമ്പോൾ തർക്കം വന്നാൽ എന്തു ചെയ്യും? ഫ്ലാറ്റ്, വില്ല വാങ്ങലിലും വേണം ശ്രദ്ധ

Mail This Article
5 സെന്റ് മണ്ണു വാങ്ങി അതിൽ മനസ്സിനിഷ്ടപ്പെട്ടതു പോലെ ഒരു വീട്... വർഷങ്ങളായി ഈ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണോ നിങ്ങൾ? ചിലർ സ്ഥലവും വീടും വാങ്ങുന്നത് ഒരു നിക്ഷേപം എന്ന രീതിയിലാവും. എന്നാൽ സ്ഥലം അഥവാ വസ്തു വാങ്ങാൻ ഇറങ്ങി, ഏറെ അലച്ചിലിനൊടുവിൽ ഇഷ്ടപ്പെട്ട ഒരു വസ്തു കണ്ടുകിട്ടുന്ന സമയത്താണ് റജിസ്ട്രേഷൻ നൂലാമാലകൾ മുൻപിലേക്ക് എത്തുന്നത്. അത്തരം ഘട്ടങ്ങളിൽ ജാഗ്രത അനിവാര്യം. അതിൽത്തന്നെ, ലക്ഷങ്ങൾ മുടക്കുന്ന പുരയിടം വാങ്ങുന്നയാളാവണം ഏറെ ജാഗരൂഗനാകേണ്ടത്. തട്ടിപ്പുകൾ മുതൽ അറിവില്ലായ്മ കൊണ്ടു സംഭവിക്കുന്ന അബദ്ധങ്ങൾ വരെ നാട്ടിൽ സംഭവിക്കാറുണ്ട്. വായനക്കാരുടെ ഈ സംശയങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം റജിസ്ട്രേഷനുമായി ബന്ധപ്പെട്ട വെബിനാര്‍ സംഘടിപ്പിച്ചത്. റജിസ്ട്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി വിശദ മറുപടി നൽകിയത് ജില്ലാ റജിസ്ട്രാറായി വിരമിച്ച അഡ്വ. കെ.ജി. ശ്രീകുമാറാണ്. ഭൂമി റജിസ്ട്രേഷനിൽ അറിയേണ്ടത് എന്തെല്ലാം? – സ്റ്റോറി പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വെബിനാറിൽ ഉയർന്ന ചോദ്യങ്ങളും അഡ്വ. ശ്രീകുമാർ നൽകിയ ഉത്തരങ്ങളും വായിക്കാം.