യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പകരംതീരുവ’ പ്രഖ്യാപനത്തോടെ, ആഗോളവിപണിയെ പിടിച്ചുകുലുക്കുന്നൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പ്രകമ്പനങ്ങൾ ലോകമെങ്ങുമുള്ള വ്യവസായ സ്ഥാപനങ്ങളിലും ഓഹരി വിപണികളിലും പടർന്നുകഴിഞ്ഞു. കമ്പനികൾ കടുത്തതീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതമാകുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) തന്നെ ഉദാഹരണം. വാഹന ഇറക്കുമതിക്കു ട്രംപ് ഏർപ്പെടുത്തിയ 25% തീരുവയെത്തുടർന്ന് ജെഎൽആർ യുഎസിലേക്കുള്ള കയറ്റുമതി താൽ‌ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആഗോളതലത്തിൽ വർഷംതോറും നാലു ലക്ഷം വാഹനങ്ങൾ വിൽക്കുന്നൊരു കമ്പനിക്ക്, അവരുടെ വിൽപനയുടെ നാലിലൊന്നും നടക്കുന്ന രാജ്യത്തേക്കുള്ള കയറ്റുമതി നിർത്തേണ്ടിവരുമ്പോൾ നേരിടേണ്ടി വരുന്നത് വെറും അസൗകര്യം മാത്രമല്ല, വലിയൊരു പ്രതിസന്ധി തന്നെയാണ്. ‘ട്രംപ് തീരുവ’യുടെ വിനാശകരമായ ശക്തിക്ക് അടിവരയിടുന്നു ജെഎൽആറിന്റെ ഈ തീരുമാനം. തങ്ങളുടെ ഏറ്റവും നിർണായകമായിരുന്ന വിപണിയിൽ പുതിയ തീരുവ പ്രാബല്യത്തിലായതോടെ കമ്പനിയുടെ കയറ്റുമതി തന്ത്രംതന്നെ അഴിച്ചുപണിയേണ്ട സ്ഥിതിയിലാണു ജെഎൽആർ.

loading
English Summary:

Trump Tariffs are Significantly Impacting the Global Economy. The Imposition of These Tariffs is Causing Major Disruptions to International Trade and Relations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com