ഫ്രഞ്ച് ദാർശനികനും ശാസ്ത്രജ്ഞനുമായിരുന്ന റെനേ ‍ഡെക്കാർട് (René Descartes : 1596–1650) പറഞ്ഞ ലത്തീൻ ഭാഷയിലെ പ്രശസ്തവാക്യമുണ്ട് : ‘Dubito, ergo cogito, ergo sum’. ‘എനിക്കു സംശയമുണ്ട്, അതുകൊണ്ടു ഞാൻ ചിന്തിക്കുന്നു, അതുകൊണ്ടു ഞാൻ ഞാനാണ്’ എന്നു സാരം. അതായത്, ഓരോ മനുഷ്യന്റെയും വ്യക്തിത്വം നിർണയിക്കുന്നത് സ്വന്തം ചിന്തകളാണ്. ശ്രീബുദ്ധൻ എന്ന വാക്കു കേൾക്കുമ്പോൾ ദയ, കാരുണ്യം, സ്നേഹം, ശാന്തി, സമാധാനം തുടങ്ങിയവ നമ്മുടെ മനസ്സിലേക്കു വരുന്നു. ആ മഹാമനുഷ്യന്റെ ചിന്തകൾ ആ വഴിക്കാകയാൽ അദ്ദേഹത്തിന്റെ അനന്യവ്യക്തിത്വം അത്തരത്തിൽ രൂപപ്പെട്ടു. അത് ജനകോടികളെ ശക്തമായി സ്വാധീനിച്ചു. നേരേമറിച്ച് പോക്കറ്റടിച്ചും ഭവനഭേദനം നടത്തിയും കഴിയുന്നയാളിന്റെ ചിന്ത എങ്ങനെയെങ്കിലും അന്യന്റെ പണം അപഹരിക്കണമെന്നാണ്. അതിൽ അനീതിയോ അധാർമ്മികതയോ അയാൾ കാണുന്നില്ല. കാതറീൻ മേയോ എന്ന വംശവെറി പിടിച്ച അമേരിക്കൻ ചരിത്രകാരി ഇന്ത്യയെ അടിമുടി പരിഹസിച്ച് ‘മദർ ഇന്ത്യ’ എന്ന വിഷലിപ്തമായ ഗ്രന്ഥം 1927ൽ പ്രസിദ്ധപ്പെടുത്തി. അതെക്കുറിച്ച് ‘ഓട പരിശോധിച്ചവരുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി പ്രതികരിച്ചു. മേയോയുടെ ദുഷിച്ച ചിന്തയാണ് അവരുടെ ആക്ഷേപകരമായ വ്യക്തിത്വം രൂപപ്പെടുത്തുകയും, ഈ കുത്സിതകൃതിയുടെ രചനയിലേക്ക് അവരെ നയിക്കുകയും ചെയ്തത്.

loading
English Summary:

The Power of Thought: The Key to Effective Decision-Making and Personal Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com