എസിയിട്ടാലും ബിൽ ഞെട്ടിക്കില്ല; വീട്ടിലേക്ക് മുഴുവൻ വൈദ്യുതിയും സൗജന്യം; പുരപ്പുറം ‘കയറാൻ’ പിഎം വക 65,700 കോടി; എങ്ങനെ വയ്ക്കാം സോളർ?

Mail This Article
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്‍സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.