അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന ചൊല്ലു പഴകിത്തേഞ്ഞിരിക്കുന്നു. കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ സൃഷ്‌ടിച്ച പിപി405 എന്ന പുതിയ കൊച്ചുതന്മാത്ര മുടിവളർച്ചയിൽ വിപ്ലവം സൃഷ്ടിക്കുന്നതാണ്. ഈ തന്മാത്ര പ്രവർത്തനരഹിതവും എന്നാൽ കേടുപാടുകൾ സംഭവിക്കാത്തതുമായ രോമകൂപങ്ങളെ (ഫോളിക്കിൾ) സജീവമാക്കി മുടികൊഴിച്ചിൽ തടയുന്നു. കഷണ്ടിയുണ്ടായ കാലം മുതൽ അതിനെ മറികടക്കാനുള്ള ശ്രമം മനുഷ്യൻ നടത്തുന്നുണ്ട്. പണ്ട് ഈജിപ്തുകാർ തങ്ങളുടെ മൊട്ടത്തലയിൽ ഈന്തപ്പഴവും നായയുടെ നഖവും കഴുതയുടെ കുളമ്പും അരച്ചുചേർത്തു പുരട്ടുമായിരുന്നു. ഇങ്ങനെ പല പ്രയോഗങ്ങൾ മനുഷ്യൻ ചെയ്തിട്ടുണ്ട്. മാനസികസമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ മുടികൊഴിച്ചിലിനു കാരണമാണെന്നു പിന്നീടു ശാസ്ത്രം കണ്ടെത്തി. പിപി405 എന്ന തന്മാത്രയുമായി ബന്ധപ്പെട്ട് 10 വർഷത്തോളമായി പഠനം നടക്കുകയാണ്. 2023ൽ മനുഷ്യനിൽ ആദ്യപരീക്ഷണം നടത്തി. പിപി405 ഉറങ്ങും മുൻപ് ഒരാഴ്ചക്കാലം തലയോട്ടിയിൽ പ്രയോഗിച്ചവരിൽ നല്ലഫലം ലഭിച്ചതായി ഗവേഷകർ കണ്ടെത്തി. ഇപ്പോൾ വിപണിയിലുള്ള ലേപനങ്ങളെക്കാൾ കേമം എന്നാണു വിലയിരുത്തൽ. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ ടെക്‌നോളജി ട്രാൻസ്‌ഫർ ഗ്രൂപ്പിലൂടെ ഗവേഷകർ പെലേജ് ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കു രൂപം കൊടുത്തിട്ടുണ്ട്. കൂടുതൽ ഗവേഷണത്തിനും മരുന്നിന് ഔദ്യോഗിക അംഗീകാരം നേടുന്നതിനുമായി അവർ കഴിഞ്ഞവർഷം 1.64 കോടി ഡോളർ സമാഹരിച്ചു. ഇപ്പോൾ യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി കാത്തിരിക്കുകയാണ്.

loading
English Summary:

Discover the Revolutionary PP405 Molecule for Hair Regrowth, and Learn How Climate Change Threatens Banana Production And Mice Show Surprising Rescue Instincts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com