മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധങ്ങൾക്ക്. കല്ലുകൂട്ടിക്കെട്ടി പോരടിച്ചിരുന്ന മനുഷ്യവംശം പിന്നീട് പലതരം ആയുധങ്ങളും തോക്കുകളും മിസൈലുകളുമുണ്ടാക്കി പൊരുതി. നാലാം വ്യവസായവിപ്ലവത്തിന്റെ ഇക്കാലത്ത് എന്തും ആയുധമാണ്. ഈ ചതുരംഗക്കളിയിലെ ഏറ്റവും വലിയ കരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയാണ്. ഏറ്റവും ശക്തവും മികവുറ്റതുമായ എഐ സംവിധാനം ആരു സ്വന്തമാക്കും എന്നതാണ് ഈ യുദ്ധത്തിലെ പ്രധാനചോദ്യം. എഐയെ അതിന്റെ ഏറ്റവും ശേഷിയുള്ള ഘട്ടമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് തലത്തിലെത്തിക്കാൻ മൻഹാറ്റൻ പദ്ധതിയുടെ രണ്ടാം ഭാഗം തയാറാക്കണമെന്ന് ഈയിടെ യുഎസ് കോൺഗ്രസിൽ ആവശ്യമുയർന്നിരുന്നു. പണ്ട്, ആണവബോംബ് ആദ്യമായി ഉണ്ടാക്കാൻ യുഎസ് തുടങ്ങിയതാണ് മൻഹാറ്റൻ പദ്ധതി. ലോക സൈനിക ഭൂപടത്തിൽ അമേരിക്കയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചതായിരുന്നു ആ പദ്ധതി. എഐയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധങ്ങൾക്ക്. കല്ലുകൂട്ടിക്കെട്ടി പോരടിച്ചിരുന്ന മനുഷ്യവംശം പിന്നീട് പലതരം ആയുധങ്ങളും തോക്കുകളും മിസൈലുകളുമുണ്ടാക്കി പൊരുതി. നാലാം വ്യവസായവിപ്ലവത്തിന്റെ ഇക്കാലത്ത് എന്തും ആയുധമാണ്. ഈ ചതുരംഗക്കളിയിലെ ഏറ്റവും വലിയ കരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയാണ്. ഏറ്റവും ശക്തവും മികവുറ്റതുമായ എഐ സംവിധാനം ആരു സ്വന്തമാക്കും എന്നതാണ് ഈ യുദ്ധത്തിലെ പ്രധാനചോദ്യം. എഐയെ അതിന്റെ ഏറ്റവും ശേഷിയുള്ള ഘട്ടമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് തലത്തിലെത്തിക്കാൻ മൻഹാറ്റൻ പദ്ധതിയുടെ രണ്ടാം ഭാഗം തയാറാക്കണമെന്ന് ഈയിടെ യുഎസ് കോൺഗ്രസിൽ ആവശ്യമുയർന്നിരുന്നു.

പണ്ട്, ആണവബോംബ് ആദ്യമായി ഉണ്ടാക്കാൻ യുഎസ് തുടങ്ങിയതാണ് മൻഹാറ്റൻ പദ്ധതി. ലോക സൈനിക ഭൂപടത്തിൽ അമേരിക്കയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചതായിരുന്നു ആ പദ്ധതി. എഐയെയും ആണവായുധശേഷി പോലെ പരിഗണിക്കണമെന്ന ആവശ്യമാണ് യുഎസിൽ ഉയരുന്നതെന്നു ചുരുക്കം. എന്നാൽ, അന്ന് യുഎസ് ആ സാങ്കേതികവിദ്യയിൽ ബഹുദൂരം മുന്നിലായിരുന്നു. എഐയിൽ അതല്ല സ്ഥിതി. ലോകം മുഴുവൻ രംഗത്തുണ്ട്.

(Representative image by Cemile Bingol / istock)
ADVERTISEMENT

∙ പടക്കളത്തിലെ പ്രമുഖർ

സാങ്കേതികരംഗത്തെ വൻതോക്കുകളും കുറെ പുതുമുഖങ്ങളും അടങ്ങിയതാണു മത്സരരംഗം. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺ എഐ, എക്സ്എഐ (ഗ്രോക്കിന്റെ നിർമാതാക്കൾ), മെറ്റ, ആപ്പിൾ തുടങ്ങിയവയാണു മുൻനിരയിലുള്ള കരുത്തർ. ചൈനീസ് കമ്പനികളായ ബെയ്ദു, ടെൻസെന്റ് തുടങ്ങിയവയും രംഗത്തുണ്ട്. ആയിരക്കണക്കിനു കോടി ഡോളർ കളത്തിലെറിയുകയാണ് കമ്പനികൾ. എഐ സാങ്കേതികവിദഗ്ധരുടെ വൻപട ഓരോരുത്തർക്കുമുണ്ട്. കൂട്ടിന് സാങ്കേതികവും അല്ലാത്തതുമായ തന്ത്രങ്ങളും.

2030 ആകുമ്പോഴേക്കും ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ എഐയുടെ പങ്ക് 13 ലക്ഷം കോടി ഡോളറാകുമെന്നാണ് കരുതുന്നത്. ഹെൽത്ത്കെയർ മുതൽ ലോജിസ്റ്റിക്സ് വരെയുള്ള രംഗങ്ങളിൽ എഐ നിർണായകമാകും. ഡ്രൈവറില്ലാ കാറുകൾ, ശാസ്ത്രീയ മുന്നേറ്റങ്ങൾ തുടങ്ങി കലാ– സാംസ്കാരിക മേഖലകളിൽ വരെ എഐ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുക.

ഗൂഗിളിന്റെ പ്രധാന എഐ പദ്ധതിയായ ഡീപ്മൈൻഡ്, റീഇൻഫോഴ്സ്മെന്റ് ലേണിങ് എന്ന രീതിയിലാണു മുന്നോട്ടുപോകുന്നത്. പലതവണ കാര്യങ്ങൾ ചെയ്തുനോക്കി പരിഹാരങ്ങൾ കണ്ടെത്തുന്നു. ഡിജിറ്റൽ ഗെയിമുകൾ കളിക്കാൻ ശേഷിയുള്ള എഐ ഏജന്റുകളെ ഡീപ്മൈൻഡ് യാഥാർഥ്യമാക്കി. നാച്വറൽ ലാംഗ്വിജ് പ്രോസസിങ് എന്ന സാങ്കേതികവിദ്യയ്ക്കാണു ചാറ്റ്ജിപിടി പ്രാധാന്യം നൽകുന്നത്. ഗ്രോക് എഐ പ്ലാറ്റ്ഫോമിന്റെ ഉപജ്ഞാതാക്കളായ എക്സ്എഐ ആകട്ടെ ശാസ്ത്രീയ ഗവേഷണങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിടുന്നു. ആന്ത്രോപിക്, അക്കാദമിക് ലാബ്സ് തുടങ്ങിയ പുതുമുഖങ്ങളും പടക്കളത്തിലുണ്ട്.

∙ മൂന്ന് ആയുധങ്ങൾ

ADVERTISEMENT

ഈ എഐ യുദ്ധത്തിൽ ആയുധങ്ങൾ മൂന്നാണ്. കംപ്യൂട്ടിങ് ശേഷി, ഡേറ്റ, പിന്നെ നൈപുണ്യം. കംപ്യൂട്ടിങ്ങിനായി ചിപ്പുകളാണ് ഉപയോഗിക്കുന്നത്. എൻവിഡിയയുടെ ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകൾ, ഗൂഗിളിന്റെ ടെൻസർ പ്രോസസിങ് യൂണിറ്റുകൾ, സെറിബ്രാസ് വേഫർ–സ്കെയിൽ എൻജിനുകൾ തുടങ്ങിയവ. സെക്കൻ‍ഡിൽ ആയിരക്കണക്കിനു കോടി കണക്കുകൂട്ടലുകളാണ് ഇവ നടത്തുന്നത്. ജിപിടി–4 പോലുള്ള മോഡലിനായുള്ള ഒരു പരിശീലനപ്രക്രിയയ്ക്കു തന്നെ കോടിക്കണക്കിനു ഡോളർ ചെലവാകും. ആയിരക്കണക്കിനു ചിപ്പുകൾ വേണ്ടിവരും. എഐ പ്ലാറ്റ്ഫോമുകളെല്ലാം പ്രവർത്തിക്കുന്നത് ഒരു പ്രധാന ഇന്ധനത്തിലാണ്. അതാണു ഡേറ്റ. ഇന്റർനെറ്റിൽനിന്നുള്ള ഡേറ്റയ്ക്കു പുറമേ ഡേറ്റസെറ്റുകൾ വാങ്ങുന്നുമുണ്ട് കമ്പനികൾ. ഇതിനെല്ലാമപ്പുറം, മികച്ച പ്രഫഷനലുകൾക്കായാണു കമ്പനികളുടെ കിടമത്സരം. ഇവരിൽ പലർക്കും വൻ ശമ്പള പാക്കേജാണ്.

(Representative image by portishead1 / istock)

∙ ഉയരുന്ന എഐ

എഐ രംഗത്ത് ഇടയ്ക്കിടെയുണ്ടായ കുതിച്ചുചാട്ടങ്ങളാണ് ഈ നിലയിലേക്കു കാര്യങ്ങളെത്തിച്ചത്. 2017ൽ ട്രാൻസ്ഫോമർ ആർക്കിടെക്ചർ എന്ന സാങ്കേതികവിദ്യ രംഗത്തെത്തിയതോടെ എഐ മോഡ‍ലുകൾ ഭാഷയും ചിത്രങ്ങളും കൃത്യതയോടെയും മിഴിവോടെയും കൈകാര്യം ചെയ്യാൻ തുടങ്ങി. പ്രവർത്തനരീതി സങ്കീർണമായതിനാൽ എഐ മോഡലുകളുടെ പരിശീലനത്തിനു വലിയ ഊർജം വേണം. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം വലുതാണ്.

∙ എന്തുകൊണ്ട് എഐ?

ADVERTISEMENT

2030 ആകുമ്പോഴേക്കും ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ എഐയുടെ പങ്ക് 13 ലക്ഷം കോടി ഡോളറാകുമെന്നാണ് കരുതുന്നത്. ഹെൽത്ത്കെയർ മുതൽ ലോജിസ്റ്റിക്സ് വരെയുള്ള രംഗങ്ങളിൽ എഐ നിർണായകമാകും. ഡ്രൈവറില്ലാ കാറുകൾ, ശാസ്ത്രീയ മുന്നേറ്റങ്ങൾ തുടങ്ങി കലാ– സാംസ്കാരിക മേഖലകളിൽ വരെ എഐ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുക.

വിൻഡോസ് എന്ന ഒറ്റ ഉൽപന്നത്തിലൂടെ മൈക്രോസോഫ്റ്റ് ഒരുകാലത്ത് ലോക സാങ്കേതികരംഗത്തെ അമ്മാനമാടിയിരുന്നു. സേർച് എൻജിനായി നിന്ന ഗൂഗിൾ ഇന്നത്തെ മേൽക്കൈ നേടിയത് ആൻഡ്രോയ്ഡിന്റെ വൻജയത്തോടെയാണ്. എഐ പോലെ സർവവ്യാപിയായ ഒരു സാങ്കേതികവിദ്യയുടെ അമരക്കാർക്ക് അപ്പോൾ എന്തു സ്ഥാനമാകും ഭാവിലോകം കാത്തുവയ്ക്കുക. എഐ മേഖലയുടെ ചുക്കാൻ പിടിക്കുന്ന രാജ്യത്തിനോ കമ്പനിക്കോ നമ്മൾ എങ്ങനെ ചിന്തിക്കണമെന്നും പഠിക്കണമെന്നും ലോകത്തെ നോക്കിക്കാണണമെന്നും വരെ തീരുമാനിക്കാനൊക്കും. അതു നേടിയെടുക്കാനാണ് ഈ നിശ്ശബ്ദയുദ്ധം.

നിർമിതബുദ്ധിയുടെ നാൾവഴികൾ

1950: ബുദ്ധിയുള്ള യന്ത്രങ്ങളെന്ന ആശയം ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന അലൻ ട്യൂറിങ് മുന്നോട്ടുവയ്ക്കുന്നു.

1956: യുഎസിൽ ‍ഡാർട്മൗത്ത് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ആശയവും പേരും കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തി അവതരിപ്പിക്കുന്നു.

1960–70: എലീസ ചാറ്റ്ബോട്ട്, ഷേക്കി റോബട് തുടങ്ങിയ എഐ ആദിമരൂപങ്ങൾ യാഥാർഥ്യമായി.

1970–80: എഐ വിന്റർ തുടങ്ങുന്നു. പരിമിതമായ കംപ്യൂട്ടിങ് ശേഷി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുരോഗതിക്കു തടസ്സമാകുന്നു.

1980–90: വിവിധ രംഗങ്ങളിൽ ഉപയോഗിക്കാവുന്ന എഐ സംവിധാനങ്ങളുടെ ഉദയം. വൈദ്യരംഗത്ത് ഉപയോഗിക്കുന്ന മൈസിൻ(MYCIN) ഉദാഹരണം.

1997: ഐബിഎമ്മിന്റെ ഡീപ്ബ്ലൂ എഐ ഗാരി കാസ്പറോവിനെ ചെസിൽ തോൽപിക്കുന്നു.

2000–2010: മെഷീൻ ലേണിങ് രംഗത്ത് കുതിച്ചുചാട്ടം. ഇ കൊമേഴ്സ്, സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സൗകര്യങ്ങളിൽ എഐ കരുത്തുനേടുന്നു.

2011: ഐബിഎമ്മിന്റെ വാട്സൻ എഐ ജിയോപാർഡി എന്ന ക്വിസ് ഷോ വിജയിക്കുന്നു.

2012: ചിത്രങ്ങൾ മനസ്സിലാക്കാനുള്ള എഐ ശേഷി വികസനത്തിലെത്തുന്നു. ഡീപ്‌ലേണിങ് എന്ന എഐ പരിശീലനരീതിയുടെ ഉദയം.

2016: ഗൂഗിളിന്റെ ആൽഫഗോ എഐ പസിൽ ഗെയിമിൽ ലോകചാംപ്യൻ ലീ സെഡോളിനെ തോൽപിക്കുന്നു.

2020–2025: ജനറേറ്റീവ് എഐയുടെ വിസ്ഫോടനകാലം തുടങ്ങുന്നു. ചാറ്റ്ജിപിടി സൃഷ്ടിച്ച തരംഗം മറ്റ് എഐ പ്ലാറ്റ്ഫോമുകളും ഏറ്റുപിടിച്ചു.

നാളെ: ‘അരങ്ങുണരുന്ന രണ്ടാം ശീതസമരം’

English Summary:

Artificial Intelligence is the Ultimate Weapon in a New Global War. The Competition is Fierce, with Tech Giants Vying for Supremacy and Billions at Stake.