യുഎസിന്റെ തീരുവ പ്രകോപനങ്ങൾക്കു മറുപടിയായി ഏഴ് റെയർ എർത്ത് ലോഹങ്ങളുടെ കയറ്റുമതിക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഏതെല്ലാമാണ് ഈ മൂലകങ്ങൾ? എന്തെല്ലാമാണ് അവയുടെ ഉപയോഗം? ഇവയുടെ നിരോധനം എന്തുകൊണ്ടാണ് ശാസ്ത്ര, സാങ്കേതിക, വ്യാവസായിക മേഖലകളെ ഉൾപ്പെടെ ഞെട്ടിക്കുന്നത്? വിശദമാക്കുകയാണ് ഡോ.സുരേഷ് സി. പിള്ള ‘സയൻസ് ബ്ലോക്ക്’ കോളത്തിൽ.
ആഗോളതലത്തിൽ റെയർ എർത്ത് ഉൽപാദന– വിതരണ മേഖലകളിൽ ചൈനയുടെ ആധിപത്യമാണുള്ളത് (Photo Credit: wildpixel / istock)
Mail This Article
×
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവകളും അതെത്തുടർന്നുണ്ടായ വ്യാപാരയുദ്ധവും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാവിഷയമായി. യുഎസിനു മറുപടിയെന്ന നിലയിൽ ചൈന, ഏഴു റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ശാസ്ത്ര– സാങ്കേതിക വികസനത്തിന്റെ നട്ടെല്ലു തകർക്കുന്ന തീരുമാനമെന്നാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്. എന്താണ് റെയർ എർത്ത് മൂലകങ്ങൾക്ക് ഇത്ര പ്രാധാന്യം?
പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വരികളായും (പീരിയഡ്) നിരകളായും (ഗ്രൂപ്പ്) ആറ്റമിക സംഖ്യയുടെ വർധന അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ 118 മൂലകങ്ങളുണ്ട്. ഇവയിൽ വികിരണങ്ങളില്ലാത്ത മൂലകങ്ങൾ 83 എണ്ണം. അറുപതിലധികം ലോഹങ്ങളാണു ഫോണിനെ ‘സ്മാർട്’ ആക്കുന്നത്. ഇവയിൽ റെയർ എർത്ത് ലോഹങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. അതിനു ചില കാരണങ്ങളുണ്ട്.
English Summary:
Rare Earth Elements: China's Export Restrictions on these Crucial Materials Spark a Global Crisis. Learn about their Importance in Technology, Medicine, and the Escalating US-China Trade War.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.