നാൽപത്തി രണ്ടാം വയസ്സിൽ കയ്യിൽ എങ്ങനെ 10 കോടി എത്തും? പ്രവാസം കഴിഞ്ഞ് എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാം?

Mail This Article
ജർമനിയിൽ ജോലി ചെയ്യുന്ന പ്രഫഷനൽ ആയ എനിക്ക് 30 വയസ്സുണ്ട്. ചെലവുകൾ കഴിഞ്ഞ് മാസം 80,000 രൂപയോളം നിക്ഷേപത്തിനായി നീക്കിവയ്ക്കുന്നുണ്ട്. ഈ വർഷം ഭാര്യയെയും ജർമനിയിലേക്കു കൊണ്ടുവരാൻ ഒരുങ്ങുകയാണ്. നിലവിൽ എനിക്ക് ഓഹരിയിൽ 11 ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ട് എല്ലാ മാസവും മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിലാണ് 80,000 രൂപ നിക്ഷേപിക്കുന്നത്. ഇടയ്ക്ക് നല്ല അവസരങ്ങൾ ലഭിക്കുമ്പോൾ ജർമൻ/യൂറോപ്യൻ സ്റ്റോക്കുകളിലും ഫണ്ടുകളിലും നിക്ഷേപിക്കാറുണ്ട്. നാട്ടിൽ ജോലി ചെയ്യുന്ന ഭാര്യയും (27 വയസ്സ്) മാസം 25,000 രൂപ എസ്ഐപി ചെയ്യുന്നുണ്ട്. ഇതുവരെ മ്യൂച്വൽ ഫണ്ടിൽ സമാഹരിച്ചിട്ടുള്ള 10 ലക്ഷം രൂപയിൽനിന്ന് ഒരു വിഹിതമെടുത്ത് ജർമനിയിൽ ഉപരിപഠനം നടത്താനാണു ലക്ഷ്യമിടുന്നത്. പഠനകാലയളവിൽ ഭാര്യയുടെ എസ്ഐപി തൽക്കാലം നിർത്തേണ്ടി വരും. 15 ലക്ഷം രൂപയുടെ വായ്പ നിലവിലുണ്ട്. അതിലേക്ക് മാസം 25,000 രൂപ അടയ്ക്കുന്നു. നാൽപത്തിരണ്ടാം വയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ് എന്റെ ലക്ഷ്യം. അതായത്, ഇനി 12 വർഷം കൂടി ജോലി ചെയ്ത് റിട്ടയർമെന്റ് ലൈഫിനും മറ്റാവശ്യങ്ങൾക്കും ആയി 10 കോടി രൂപ സമാഹരിക്കണം. ശേഷം നാട്ടിലെത്തി ആ തുക