അടുത്തിടെ മാത്രം നാലു കുട്ടികളാണ് പേപ്പട്ടിയുടെ കടിയേറ്റു മരിച്ചത്. പേവിഷ ബാധയ്ക്ക് വാക്സീൻ എടുത്തിട്ടു പോലും മരണം സംഭവിച്ചു! കേരളത്തിലെ കോൾഡ് ചെയിൻ ശൃംഖലയിൽ വാക്സീൻ സൂക്ഷിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ? പേവിഷ വാക്സീൻ എന്തുകൊണ്ട് ഫലപ്രദമല്ലെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്.
തെരുവുനായ ശല്യം സംബന്ധിച്ച് ശക്തമായ നിലപാട് എക്കാലത്തും എടുത്തിട്ടുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മെഡിക്കൽ സർവീസ് കോർപറേഷൻ മുൻ എംഡിയുമായ ബിജു പ്രഭാകർ സംസാരിക്കുന്നു; പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരെ പേ വിഷ ബാധയ്ക്കെതിരെ കുത്തിവയ്പ് എടുക്കുന്നതിനെ മണ്ടൻ തീരുമാനമെന്ന് ബിജു പ്രഭാകർ വിശേഷിപ്പിക്കുന്നതും എന്തുകൊണ്ടാകും? കേരളത്തിലെ വാക്സീൻ മേഖലയെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുകൾ നടത്തുകയാണ് അദ്ദേഹം.
ബിജു പ്രഭാകര്‍ (ഫയൽ ചിത്രം മനോരമ)
Mail This Article
×
ഒരൽപം വേദനയുണ്ടാകും. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്കിൽ പറഞ്ഞാൽ ‘ഒരു ഉറുമ്പ് കടിക്കുന്ന വേദന’. ആ വേദന അൽപം കൂടിയാലും നാം വാക്സീനെടുക്കും. കാരണം കുത്തിവയ്ക്കുന്നത് മരുന്നു മാത്രമല്ല,ആശ്വാസം കൂടിയാണ്. താൻ പേടിക്കുന്ന ഒരു രോഗം ഇനി വരില്ലെന്ന ആശ്വാസം. പക്ഷേ വാക്സീനെടുത്തിട്ടും ആ രോഗം വന്നാലോ? പേപ്പട്ടി വിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷനിൽ ഉൾപ്പെടെ അതാണിപ്പോൾ സംഭവിക്കുന്നത്. വാക്സീന് ഫലപ്രദമാണോ എന്ന ചർച്ച പോലും സാക്ഷര കേരളത്തിൽ ശക്തമായിരിക്കുന്നു. വാക്സീനെടുത്തിട്ടും എന്തുകൊണ്ടാണ് പലർക്കും അത് ഫലപ്രദമാകാത്തത്? മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുമായ ബിജു പ്രഭാകർ സംസാരിക്കുന്നു.
‘‘കേരളത്തിൽ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷൻ നല്കുന്ന വാക്സീന് ഫലപ്രദമാകണങ്കെില് ചില കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം. നിശ്ചിത താപനിലയിൽ വേണം നിർമാണം മുതൽ വിതരണം വരെ വാക്സീന് സൂക്ഷിക്കേണ്ടത്. 2010-13 കാലയളവില്‍ ഞാന്‍ എംഡി ആയിരുന്നപ്പോള്‍ ഇതിനായി ഒരു കോള്‍ഡ് ചെയിന്‍ സംവിധാനം മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ എല്ലാ ഗോഡൗണിലും ഉണ്ടാക്കിയിരുന്നു. അന്നും പക്ഷേ വാക്സീന് കൊണ്ടുവരുന്ന കമ്പനികള്‍
English Summary:
Kerala Rabies Deaths: Vaccine Failure or Cold Chain Collapse? - Biju Prabhakar Points on the Stray Dog Problem and Rabies.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.