പാക്കിസ്ഥാന്റെ തിരിച്ചടി വെറും പുകമറ; വെടിനിർത്തലിന് ‘ആണവ’ കാരണം മാത്രമല്ല, മൂന്നാമതൊരു ഘടകവും

Mail This Article
മേയ് 10നു വൈകിട്ടു വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും മേയ് 12ന് മിലിറ്ററി ഓപ്പറേഷൻസിന്റെ ഡയറക്ടർ–ജനറൽമാർ ഹോട്ട്‌ലൈനിൽ കാര്യങ്ങൾ വ്യക്തമാക്കി പരസ്പരം തൃപ്തിപ്പെടുത്തുന്നതു വരെയെങ്കിലും സൈന്യം പോരാട്ടഭാവത്തിൽനിന്നു പിന്മാറില്ലെന്നു വ്യക്തം. വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കശ്മീരിൽ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ വെടിവയ്പും തുടർന്നതാണ് ഈ ജാഗരൂകതയ്ക്കു പ്രധാനകാരണം. പാക്ക് ഭാഗത്തുനിന്ന് ആക്രമണം തുടർന്നതു രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും സൈന്യം അക്കാര്യം പക്വതയോടെയാണു കൈകാര്യം ചെയ്തത്. വെടിവയ്പു തുടർന്നാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയതോടെയാണു പാക്കിസ്ഥാൻ പത്തി മടക്കിയത്. വെടിനിർത്തൽ പ്രഖ്യാപിച്ചാലും ഇതുപോലെ പോരാട്ടം ചെറിയതോതിൽ തുടരുന്നതു സാധാരണമാണെന്നാണ് മുൻതലമുറയിലെ കമാൻഡർമാർ പറയുന്നത്–പ്രത്യേകിച്ചും വിശാലമായ പോർമുഖങ്ങളിലാണു പോരാട്ടമെങ്കിൽ അതിനു 2 കാരണങ്ങളുണ്ട്. ഒന്ന്, സൈനിക