കശ്മീരിലേക്ക് ‘കടന്ന്’ യുഎസ്; ട്രംപിന്റെ കാരണവർകളി കേന്ദ്രത്തിനു പിടികിട്ടിയില്ലേ? പ്രതിപക്ഷത്തിന് എന്തു മറുപടി നൽകും?– വായിക്കാം ‘ഇന്ത്യാ ഫയൽ’

Mail This Article
കർമവീര്യം നിറഞ്ഞ ഇന്ത്യൻ സൈനികരെപ്പോലെ അഭിനന്ദനം അർഹിക്കുന്നയാളാണ് നമ്മുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഏറ്റുമുട്ടലിനെക്കുറിച്ചല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ രാഷ്ട്രീയ നേതൃത്വവും പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നകാലത്തും നമുക്ക് കൂടുതൽ അഭിമാനിക്കാമായിരുന്നു എന്നു മാത്രം. കേന്ദ്ര സർക്കാരിനെ ഇന്ത്യൻ ജനത വിമർശിക്കുന്നതിൽ പാക്കിസ്ഥാൻ സൈനിക വക്താവിനുണ്ടായ സന്തോഷത്തെക്കുറിച്ചു മിസ്രി പറഞ്ഞു: ‘അദ്ദേഹത്തിനിത് അദ്ഭുതകരമായിരിക്കാം. കാരണം, പൗരർ സർക്കാരിനെ വിമർശിക്കുന്നതു തുറവിയുള്ളതും പ്രവർത്തിക്കുന്നതുമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. അതു പാക്കിസ്ഥാന് അപരിചിതമാണെന്നത് അദ്ഭുതകരമല്ല.’ ജനാധിപത്യത്തിന്റെ നല്ല സ്വഭാവങ്ങളുള്ള രാജ്യത്ത് സർക്കാരിനെ വിമർശിക്കാം. അതിലേക്കു രാജ്യത്തെ പ്രതിപക്ഷം ഇപ്പോൾ കടക്കുന്നതും നല്ല കാര്യമാണ്. പ്രതിസന്ധിയിൽ സർക്കാരിനൊപ്പം ഉറച്ചുനിന്നിട്ടാണ് പ്രതിപക്ഷം അതു ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അതിനെ രാഷ്ട്രീയ മുതലെടുപ്പെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. പ്രതിപക്ഷത്തിന്റെ ചോദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള