ചതിക്കെണിയിലൂടെ പാക്കിസ്ഥാൻ സ്വന്തമാക്കിയ സമ്പന്നഭൂമി; കൊള്ളയടിച്ച് ചൈന, ജനം ദാരിദ്ര്യത്തില്, ബലൂചിസ്ഥാനിൽ സംഭവിക്കുന്നതെന്ത്?

Mail This Article
‘‘ഭീകരതയുടെ ഭാഷ സംസാരിക്കുകയും ഭീകരത വളർത്തുകയും അതു കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ നമുക്കിടയിലുണ്ട്. അവരെ ഒറ്റപ്പെടുത്തണം. അവർക്കു രാജ്യാന്തര കൂട്ടായ്മകളിൽ ഇടമുണ്ടാകരുത്’’– 2016 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ 18 മിനിറ്റ് നീണ്ട ഹിന്ദിയിലുള്ള പ്രസംഗത്തിൽ പാക്കിസ്ഥാനെ ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവനയാണിത്. ‘‘മറ്റുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആത്മപരിശോധന നടത്തണം. ബലൂചിസ്ഥാനിലടക്കം നിങ്ങൾ നിങ്ങളുടെ പൗരന്മാർക്കു നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങൾ കണ്ണുതുറന്നു കാണണം. ബലൂച് ജനതയ്ക്കു നേരെയുള്ളത് ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതയാണ്’’. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചും പാക്കിസ്ഥാനെ രാജ്യാന്തര സമൂഹം ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ടും ഉള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതായിരുന്നു സുഷമയുടെ വാക്കുകൾ. കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന് ആരോപിച്ച് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനു ചുട്ടമറുപടികൂടിയായിരുന്നു ലോകം മുഴുവൻ ഉറ്റുനോക്കിയ ആ പ്രസംഗം. ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ അടിവരയിട്ടു സൂചിപ്പിക്കാൻ അന്നു സുഷമയ്ക്കായി. കാലമേറെക്കഴിഞ്ഞിട്ടും ഇന്നും അവസാനിക്കുന്നില്ല ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ. പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ബലൂചിസ്ഥാന്റെ ആഗ്രഹം ഇന്നും സഫലമായിട്ടില്ല. 2007ൽ പർവേസ് മുഷാറഫിന്റെ കാലത്ത് ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നപ്പോൾ