വിഴിഞ്ഞവും ഉത്തരകൊറിയയിലെ റ്യൂഗ്യോങ് ഹോട്ടലും തമ്മിൽ എന്താണു ബന്ധം? ഏതു പാർട്ടി ഏറ്റെടുക്കും ഈ തുറമുഖ ‘റെക്കോർഡ്’?

Mail This Article
ചൈനീസ് വൻമതിൽ പൂർത്തിയാക്കാനെടുത്തത് 2000 വർഷമാണ്. ജർമനിയുടെ കലോൺ കത്തീഡ്രൽ (Cologne Cathedral) നിർമിച്ചത് 2000 വർഷമെടുത്തും. ഇത്തരത്തിൽ മിലൻ, വിഞ്ചസ്റ്റർ കത്തീഡ്രലുകളും നിർമാണം പൂർത്തിയാക്കാൻ നൂറ്റാണ്ടുകളെടുത്തു. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹൈവേ പണി തീർക്കാൻ 35 വർഷം. രാജ്യാന്തര ബഹിരാകാശ നിലയം നിർമിക്കാൻ വേണ്ടിവന്നത് 20 വർഷം... ഇങ്ങനെ പോകുന്നു വൻകിട പദ്ധതികൾക്കുവേണ്ടിവന്ന സമയം. ഇക്കൂട്ടത്തിൽ പാനമ കനാൽ, ഇംഗ്ലിഷ് ചാനലിലൂടെയുള്ള ചനൽ തുരങ്കം എന്നിവയെല്ലാം വരും. ഇപ്പോഴിതാ നമ്മുടെ സ്വന്തം വിഴിഞ്ഞം പദ്ധതി ആശയരൂപീകരണത്തിനുശേഷം യാഥാർഥ്യമാകാൻ ഏറെ സമയമെടുത്ത പദ്ധതികളിലൊന്നായി മാറുന്നു. വികസനത്തിനൊപ്പം വിവാദവും വിരോധവുമൊക്കെ ചേർത്ത് ഏത് പദ്ധതിയും നീട്ടിക്കൊണ്ടുപോകാൻ മലയാളിക്ക് പ്രത്യേകമായ കഴിവുണ്ട്. തീർച്ചയായും ഇക്കാര്യത്തിൽ മലയാളിക്ക് ‘അഭിമാനിക്കാം’! കാരണം ഇന്ത്യയിൽതന്നെ ഇത്രയും നീണ്ട വൻകിട പദ്ധതി വേറൊന്നുണ്ടാവില്ല. തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് ഈ അഭിമാനത്തിൽ പങ്കാളിയാകാം. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. ഘട്ടങ്ങൾ ബാക്കിയുണ്ട്. ഈ പോക്കാണെങ്കിൽ ഒരുപക്ഷേ