മുഖ്യമന്ത്രി കഴിഞ്ഞേയുള്ളൂ ബേബി; വെല്ലുവിളികളിലേക്ക് സണ്ണിയും അഞ്ചംഗ സംഘവും; മോദിയുടെ ‘മന്ത്ര’വുമായി രാജീവ്

Mail This Article
എം.എ.ബേബിയും (സിപിഎം) സണ്ണി ജോസഫും (കോൺഗ്രസ്) രാജീവ് ചന്ദ്രശേഖറും (ബിജെപി) പൊടുന്നനെ മൂന്നു പാർട്ടികളുടെ പുതിയ മുഖങ്ങളായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയകക്ഷികളുടെ പ്രധാന പ്രതീകങ്ങളായി കേരളത്തിൽ കണക്കാക്കപ്പെട്ടവരല്ല മൂവരും. പൊളിറ്റ്ബ്യൂറോ അംഗമായി ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ബേബിയെ സിപിഎം അവരുടെ ദേശീയമുഖമായും മുൻപ് അവതരിപ്പിച്ചിരുന്നില്ല. പക്ഷേ, ബേബി സിപിഎമ്മിലും സണ്ണി കോൺഗ്രസിലും രാജീവ് ബിജെപിയിലും പൊടുന്നനെ സ്വാധീനശക്തികളായി. ഇത് എന്തു ചലനമാണ് ആ പാർട്ടികളിലും സംസ്ഥാനത്തും അവരിൽത്തന്നെയും സൃഷ്ടിക്കുകയെന്ന് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു. മധുരയിൽ സിപിഎമ്മിന്റെ അമരക്കാരനായി ബേബി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടു. പാർട്ടിയിൽ ഒന്നാമനായെങ്കിലും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന നേതൃത്വവുമായി അകൽച്ചയോ ഉരസലോ പാടില്ലെന്നതിൽ ബേബി പുലർത്തുന്ന നിഷ്കർഷയിലാണ് ഇപ്പോൾ പാർട്ടിക്കാരുടെ കണ്ണ്. എകെജി സെന്റർ ഉദ്ഘാടനവേദിയിൽ