അന്ന് വെന്റിലേറ്ററിൽ ഇടരുതെന്ന് നിങ്ങൾക്കു പറയാം! ‘ അവകാശമാണ് ‘ലിവിങ് വിൽ’ നിങ്ങളുടെ ആയുധവും

Mail This Article
ഭരണഘടന പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു. സുപ്രീംകോടതിയും സംസ്ഥാന സർക്കാരും വിഷയത്തിൽ എത്രയെത്ര ഉത്തരവുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷേ പൗരന്മാർക്കിടയിലേക്ക് അത് കൃത്യമായി എത്തുന്നുണ്ടോ ? ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതും ജീവിതത്തിലേക്ക് മടങ്ങി വരാനിടയില്ലാത്തതുമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികളുണ്ട് നമുക്കു ചുറ്റും. അതുകൊണ്ട് ഈ അടുത്തകാലത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ലിവിങ് വിൽ അഥവാ മരണതാൽപര്യപത്രം എങ്ങനെ എഴുതി വയ്ക്കണമെന്ന്. ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത രോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് തിരിച്ചറിവുള്ള വ്യക്തിക്ക് തന്റെ മരണം നീട്ടിവയ്ക്കാനായി മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കാനോ അല്ലെങ്കില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ ഒഴിവാക്കാനോ ആവശ്യപ്പെട്ടുകൊണ്ട് മുന്‍കൂട്ടി തയാറാക്കാവുന്ന പ്രമാണമാണ് ലിവിങ് വില്‍ (Living Will) അഥവാ മരണ താൽപര്യപത്രം.