ഭക്ഷണത്തിന്റെ ഭാവി പാടത്തോ പുൽമേട്ടിലോ ആയിരിക്കില്ല, പരീക്ഷണശാലകളിലായിരിക്കും. ബയോളജി ലാബുകളിൽ ഉപയോഗിക്കുന്ന പെട്രി ഡിഷിലും ബയോ റിയാക്ടറിലും വളരുന്ന വിസ്മയമാംസം...! മൃഗങ്ങളെ കൊല്ലാതെ, അവരുടെ പേശീകോശങ്ങളെടുത്ത് പരീക്ഷണശാലയിൽ നിർമിക്കുന്ന ലാബ് മീറ്റിന് മാംസത്തിനു തുല്യമായ ഘടനയും അതുല്യമായ രുചിയുമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. 1931ൽ വിൻസ്റ്റൺ ചർച്ചിൽ തമാശയായി പറഞ്ഞു: നമുക്ക് മൃഗങ്ങളെ വളർത്താതെ ഇറച്ചിയുണ്ടാക്കാം. 2013ൽ ഡച്ച് ശാസ്ത്രജ്ഞൻ ഡോ. മാർക്ക് പോസ്റ്റ്, ലണ്ടനിൽ ആദ്യത്തെ ലാബ് മീറ്റ് ബർഗർ പരിചയപ്പെടുത്തി. മൂന്നരവർഷവും 20 ലക്ഷം രൂപയും ലാബിൽ ചെലവിട്ടെങ്കിലും കിട്ടിയത് ഒരു ബർഗർ ഉണ്ടാക്കാനുള്ള മാംസം മാത്രം. എന്നാൽ, ഐതിഹാസികമായിരുന്നു ആ പാചകം.

loading
English Summary:

Discover the revolutionary world of lab-grown meat, a sustainable and ethical alternative to traditional meat production. Learn about its environmental benefits, health advantages, and the groundbreaking science behind this innovative food source.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com