ആ ‘സ്വിസ്’ ചർച്ച ആരും അറിഞ്ഞില്ല; ഇന്ത്യ- പാക്ക് വെടിനിർത്തലിലേക്ക് ട്രംപ് ഇടിച്ചു കയറിയതിനു പിന്നിൽ ഇതാണ് കാരണം?

Mail This Article
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉച്ചസ്ഥായിയില്‍ നില്ക്കുന്ന സമയത്ത് മറ്റുള്ളവരുടെ ദൃഷ്ടികോണില്‍ നിന്നകന്ന് സ്വിറ്റ്സർലൻഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചകളുടെ അവസാനം അമേരിക്കയും ചൈനയും തങ്ങളുടെ ഇടയില്‍ അരങ്ങേറിക്കൊണ്ടിരുന്ന വ്യാപാര യുദ്ധത്തിന് താത്കാലിക ‘വെടിനിര്‍ത്തല്‍’ നടപ്പാക്കാന്‍ തീരുമാനമായി. ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം തുടങ്ങി വച്ച ഈ യുദ്ധത്തില്‍ ഇരു രാജ്യങ്ങളും ഉപയോഗിച്ച പ്രധാന ആയുധം ഇറക്കുമതി ചുങ്കം ആയിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 145 ശതമാനം വരെ ചുങ്കം ചുമത്തിയപ്പോള്‍ ചൈനയും ഇതേ നാണയത്തില്‍ അമേരിക്കയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് 125 ശതമാനം തീരുവ ഈടാക്കി കൊണ്ട് തിരിച്ചടിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാജ്യത്തിനും താങ്ങാന്‍ സാധിക്കാത്ത ഈ അമിത ചുങ്കം ചുമത്തുന്നതിനു പുറമെ രണ്ടു രാജ്യങ്ങളും ചില പ്രത്യേക വസ്തുക്കളുടെ കയറ്റുമതിയുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇങ്ങനെ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ പാടേ താറുമാറിലാകുമെന്ന സ്ഥിതി ഉടലെടുത്തപ്പോഴാണ് വാഷിങ്ടണും ബെയ്ജിങും നിഷ്പക്ഷമായ മൂന്നാം രാജ്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചത്. തന്റെ രണ്ടാമൂഴത്തില്‍, സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ് തന്നെ ട്രംപ്