എവിടെ, എങ്ങനെ നിക്ഷേപിച്ചാൽ കയ്യിലെ പണം പല മടങ്ങ് വർധിപ്പിക്കാം? പ്രധാനം ആസ്തി വിന്യാസം; സ്വർണത്തെ വിശ്വസിക്കാമോ?

Mail This Article
പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിട്ടും, അതിർത്തിയിൽ ഇപ്പോഴും പാക്ക് പ്രകോപനം പൂർണമായി അവസാനിച്ചിട്ടില്ല. എന്നാല്‍ അതിനും മുൻപേ മറ്റൊരു ‘യുദ്ധം’ ഇന്ത്യയ്ക്കു നേരിടേണ്ടി വന്നിരുന്നു. അമേരിക്കയിൽനിന്ന് ട്രംപ് എയ്തുവിട്ട ‘താരിഫ് യുദ്ധം’. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനെ തറപറ്റിച്ചതു പോലെ കൃത്യമായ നീക്കത്തിലൂടെ താരിഫ് യുദ്ധത്തെയും പ്രതിരോധിക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. തടസ്സങ്ങൾ ഏറെ നേരിട്ടിട്ടും ഇന്ത്യൻ ഓഹരിവിപണി വളരുന്ന കാഴ്ചയാണ് നമുക്കു മുന്നില്‍. വെല്ലുവിളികളെ അസാമാന്യ കരുത്തോടെ നേരിടാൻ ഇന്ത്യൻ വിപണിക്ക് സാധിച്ചത് നിക്ഷേപകരിലും ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായി നിക്ഷേപം നടത്താൻ എന്തൊക്കെ കരുതലുകളാണ് നിക്ഷേപകർ സ്വീകരിക്കേണ്ടത് ? നിക്ഷേപകരിൽ പൊതുവായി ഉയരുന്ന ഈ സംശയങ്ങൾക്ക് മറുപടി നൽകാൻ മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ ഡോ. വി.കെ.വിജയകുമാർ സംസാരിച്ചു. സുരക്ഷിത നിക്ഷേപത്തെക്കുറിച്ചും ട്രംപിന്റെ താരിഫ് തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചും അദ്ദേഹം ദീർഘമായി വിവരിച്ചു. ഒപ്പം വെബിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ഇനിയും താരിഫ് യുദ്ധങ്ങൾ വന്നേക്കാം, അപ്പോഴെല്ലാം പരിഭ്രാന്തരാവാതെ ഭാവിയിലെ ആവശ്യങ്ങള്‍ മുൻകൂട്ടിക്കണ്ട് സുരക്ഷിതമായി എങ്ങനെ നിക്ഷേപം നടത്താം? ഡോ. വി.കെ.വിജയകുമാർ വിശദീകരിക്കുന്നു.